‘ബസിൽ യാത്ര ചെയ്യവേ ലൈംഗികാതിക്രമം നേരിട്ടു’; പേര് പറയാതെ പരാതി നൽകി ഷിംജിത
‘ബസിൽ യാത്ര ചെയ്യവേ ലൈംഗികാതിക്രമം നേരിട്ടു’; പേര് പറയാതെ പരാതി നൽകി ഷിംജിത
‘ബസിൽ യാത്ര ചെയ്യവേ ലൈംഗികാതിക്രമം നേരിട്ടു’; പേര് പറയാതെ പരാതി നൽകി ഷിംജിത
കണ്ണൂർ: ബസിൽ യാത്ര ചെയ്യവേ ലൈംഗികാതിക്രമം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ. ഇന്നലെ രാത്രി ഇമെയിൽ മുഖേനെ പയ്യന്നൂർ പൊലീസിനാണ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.സംഭവദിവസം രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിൽ കയറി. പയ്യന്നൂർവരെ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഒരു പുരുഷൻ മോശമായി സ്പർശിച്ചു. തുടർന്ന് വീഡിയോ ചിത്രീകരിച്ചുവെന്നും അത് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തുവെന്നുമാണ് പരാതിയിലുള്ളത്. ആരാണ് സ്‌പർശിച്ചതെന്ന് പരാതിയിൽ പറയുന്നില്ല.
വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫ നിലവിൽ റിമാൻഡിലാണ്. വടകര മുട്ടുങ്ങൽ വെസ്റ്റിലെ സഹോദരിയുടെ വീട്ടിൽ ഒളിവിലായിരുന്ന ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ദീപക്കിന്റെ മാതാവിന്റെ പരാതിയിൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.



