Politics

മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും മത്സരിക്കും;സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട് സ്ഥാനാർഥികൾ സ്വതന്ത്രർ തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട്‌ ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും മത്സരിക്കും;സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം Read More »

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും ;നാലുമണിക്ക് വാർത്താ സമ്മേളനം

തിരുവനന്തപുരം/ ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോട് അടുപ്പിച്ച് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും. കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും ;നാലുമണിക്ക് വാർത്താ സമ്മേളനം Read More »

എം.പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ് ;കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുന്നതിനായി സമ്മർദതന്ത്രം മെനയുന്ന കെ.സുധാകരന്‍റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് നൽകാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും. എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പി മാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനൽകാൻ

എം.പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ് ;കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ Read More »

കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. താൻ മത്സരിക്കുന്നത് കണ്ണൂർ ജില്ലയിലുടനീളം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. തിങ്കളാഴ്‌ച രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇക്കാര്യം അറിയിച്ചേക്കും.എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നയത്തിൽ ഇളവ് വേണമെന്ന ആവശ്യവും സുധാകരൻ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ച് കണ്ണൂരിൽ അനുയായികൾ പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉയർത്തുകയും ചെയ്‌തു. ഇത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെ സുധാകരനെ അനുനയിപ്പിക്കാൻ വി

കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ Read More »

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു

കണ്ണൂർ:സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താൻ വേണ്ടിയാണ് നിർദേശം. കഴിഞ്ഞ ദിവസം ചർച്ചകൾക്കിടെ പിണങ്ങിയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യം സുധാകരനേയും അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ്

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു Read More »

‘കണ്ണൂർ എന്റെ ഹൃദയരക്തം’; സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക കുറിപ്പുമായി കെ സുധാകരൻ

കണ്ണൂർ: സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക ഫേയ്സ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഫേയ്സ്ബുക്ക് കുറിപ്പ്. സ്ഥാനാർഥി ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സുധാകരൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസമാണെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിന്റെ വളർച്ചയും സുധാകരൻ ഫേയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഫേയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം: കണ്ണൂർ എന്നത് എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ്

‘കണ്ണൂർ എന്റെ ഹൃദയരക്തം’; സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക കുറിപ്പുമായി കെ സുധാകരൻ Read More »

എംപിമാർ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്തി. ഡൽഹിയിലെ ഇന്നത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു. ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കെപിസിസി പ്രസിഡന്റ്

എംപിമാർ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ Read More »

ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നത് ദുഃഖകരമെന്ന് എം എ ബേബി

തിരുവനന്തപുരം: ജി സുധാകരനെ പാർട്ടി അധിക്ഷേപിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സുധാകരൻ പാ‌ർട്ടിയുടെ സ്വത്താണെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ തീരുമാനം ദുഃഖകരമാണെന്നും എം എ ബേബി പറഞ്ഞു.’ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ സ്ഥാനാർത്ഥികളെക്കുറിച്ച് ആലോചിക്കുകയും അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയുമാണ്. അതിനിടെ സഖാവ് ജി സുധാകരനെപ്പോലെ ദീർഘകാലമായി പാർട്ടിയിൽ പ്രവർത്തിച്ചുവരുന്ന, ഞങ്ങളുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന വ്യക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിക്കുന്നത് വളരെ നിർഭാഗ്യകരമായ കാര്യമാണ്. നാളെ പാർട്ടി യോഗം ചേരുന്നുണ്ട്. ജി

ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നത് ദുഃഖകരമെന്ന് എം എ ബേബി Read More »

‘ആലപ്പുഴയിലെ വിസ്മയം’;അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ജി. സുധാകരൻ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി. സുധാകരൻ.ആരുടെയും പിന്തുണ തേടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച തന്റെ വസതിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ

‘ആലപ്പുഴയിലെ വിസ്മയം’;അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് ജി. സുധാകരൻ Read More »

വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. റോബിൻ രാധാകൃഷ്‌ണൻ

കൊച്ചി: തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‌ണൻ. പാർട്ടി പറഞ്ഞാൽ വർക്കലയിൽ മത്സരിക്കുമെന്നും റോബിൻ വ്യക്തമാക്കി. കൊച്ചിയിലെ എൻഡിഎ വേദിയിൽ നിന്ന് ഒരു മാധ്യ മത്തോടായിരുന്നു റോബിന്റെ പ്രതികരണം. റോബിൻ അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.’പ്രധാനമന്ത്രി നരേന്ദ്രമോദി എന്നും എനിക്ക് പ്രചോദനമായിരുന്നു. എന്നെ ട്രോളുന്നവർ സന്തോഷിക്കട്ടെ. വലിയ പരിപാടികൾ നടക്കുമ്പോഴുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളുടെ

വർക്കലയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. റോബിൻ രാധാകൃഷ്‌ണൻ Read More »