മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി 28ന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്‌ഐടി അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്‌ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്‌ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

മൂന്നാം ബലാത്സംഗക്കേസിൽ രണ്ടാഴ്‌ച മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്.അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് കാട്ടി ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.

Leave a Comment