എസ്എൻഡിപിയുമായുള്ള ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്

പെരുന്ന (കോട്ടയം): എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തിൽനിന്ന് പിന്മാറി എൻഎസ്എസ്. ഐക്യം പ്രായോഗികമല്ലെന്ന് ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയായിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് എൻഎസ്എസിനുള്ളത്. എന്നാൽ പ്രത്യക്ഷ രാഷ്ട്രീയനിലപാടുള്ള എസ്എൻഡിപിയുമായി എങ്ങനെ ഒത്തുപോകാനാകുമെന്ന ചോദ്യം ഡയറക്ടർ ബോർഡ് യോഗത്തിലുയർന്നു എന്നാണ് വിവരം.

Leave a Comment