ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് യൂസഫലി

ദുബായ് : ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. ‘ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരമൊരു വാർത്ത അടിസ്ഥാനമില്ലാത്തതാണ്. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്’ യൂസഫലി പറഞ്ഞു.

കോൺഗ്രസിൽ അതൃപ്തനായിനിൽക്കുന്ന പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. സി.പി.എമ്മുമായി അടുക്കുന്നെന്ന പ്രചാരണത്തിനിടെയായിരുന്നു യൂസഫലിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ. ദുബായിലെ ഒരു മലയാളിവ്യവസായി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ ചർച്ചനടത്തുന്നതായി ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല.

Leave a Comment