തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ
അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.
ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.
ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.
പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.
സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ വർധിപ്പിക്കും.
സാക്ഷരതാ പ്രേരകുമാരുടെ പ്രതിമാസവേതനവും ആയിരം രൂപ വർധിപ്പിക്കും.



