തിരുവനന്തപുരം : രാഹുൽ വെറും കോഴിയല്ല , കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ചാറ്റ് പുറത്തുവിട്ടു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജസ്ല മാടശേരിയുടെ പരാമർശം. വേണ്ടാ വേണ്ടാന്ന് വച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യു എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫേസ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്.
സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും ആ സ്ഥാനാർത്ഥിത്വം എന്നും ജസ്ല കൂട്ടിച്ചേർത്തു.
ജസ്ല മാടശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ദീർഘവീക്ഷണം. ..ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്. .കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ..ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ഉണ്ടായിരുന്ന് 1f338ചെറുതായി ഉണ്ട്. ..എവിടെ സ്റ്റോപ്പ് ഇടണം. ..എന്ന് ഭംഗിയായി അറിയാം …ഇതിലൊരു മോശവുമില്ല. ..രസമായി കാണാനുള്ളതേ ഉള്ളു. ..ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ. ..നിങ്ങളുവിചാരിക്കും മാങ്ങാക്കൂട്ടം മാത്രമാണെന്ന് 1f6011f601പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പു കളിച്ചാൽ. .കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും….
ഈ system മാറണമെങ്കിൽ എല്ലാത്തിനെയും വലിച്ചു പറിച്ചു കാണിക്കണമെങ്കിൽ കേരളത്തിലെ മിടുക്കികളായ നിങ്ങളിന്നോളം കാണാത്ത തന്റേടം കയ്യിലുള്ള അനേകം സ്ത്രീകളുണ്ട് ഇവിടെ. ..ഒരുമിച്ചു കൈചേർത്ത് പിടിച്ചാൽ പിഴുതെറിയാൻ കഴിയുന്ന അനേകം കാര്യങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു മാറ്റമായവർ. ..മാന്യതയുടെ. ..പാവത്താന്റെ മുഖംമൂടി അണിഞ്ഞു നിയമസഭയിൽ ഇരിക്കുന്ന മാന്യരുടെ. … ..വെറുതെ കൊങ്ങികൾ over ആക്കി ചളമാക്കണ്ട. .സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ. .കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി ആവും. ..ആ സ്ഥാനാർഥിത്വം. …..ആവർത്തിക്കുന്നു. .
രാഹുൽ വെറും കോഴിയല്ല. .കുരുപ്പ് പിടിച്ച കോഴിയാണ്. ..മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നു.വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ. .അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ 1f60fഈ chat അവിടെ വെച്ച് ഞാൻ നിർത്തിയത് കൊണ്ട് ഇതിൽ മോശമായൊന്നും ഇല്ല. .അവൻ മോശക്കാരനല്ലെന്നു ന്യായീകരിക്കുന്നവർക്ക് ഉപകരിച്ചേക്കാം



