ഇടപ്പള്ളി ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു;ആളപായമില്ല

ഇടപ്പള്ളി ടോൾ : ഇടപ്പള്ളി ടോളിൽ കാർ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ഇടപ്പള്ളി ടോൾ എം.എ. സജീവൻ റോഡിലുള്ള ശ്രീകുമാറിന്റെ കാർ കത്തിനശിച്ചത്.

ഇടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക്‌ ഓടിച്ചുവരുകയായിരുന്ന കാറിന്റെ ബോണറ്റിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട ശ്രീകുമാർ കാർ നിർത്തി പുറത്തേക്കിറങ്ങി.ശ്രീകുമാർ പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാരെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.തുടർന്ന് ദേശീയപാതയിൽ ഇടപ്പള്ളിയിൽനിന്ന് ആലുവ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

Leave a Comment