കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു.

മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേർത്തിരുന്നു. അവർക്ക് യുഡിഎഫിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംരക്ഷണം ഒരുക്കാൻ തയ്യറാണ്. എല്ലാം അവരുടെ തീരുമാനം ആണെന്നും അവിടെ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും വേണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. എന്നാൽ രണ്ടു സീറ്റിൽ മാത്രമാണ് വിജയസാധ്യതയെന്ന് ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കുകയും പരാജയ സാധ്യതയുള്ള സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കണമെന്നുമുള്ള നിലപാടിലാണ് യു‍ഡിഎഫ് നേതൃത്വം.

Leave a Comment