‘അരപ്പട്ടിണിയിലും തലയുയർത്തിപ്പിടിച്ചു’ ;തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദാരിദ്ര്യത്തിനിടയിലും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് നടന്ന സി.എം. വി.ഐ.പി. മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി വിദ്യാർഥികളുമായി സംസാരിച്ചത്.

അരപ്പട്ടിണിയുടെ കാലത്തും വിഷമങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. അഭിമാനിയായി ജീവിക്കാനായിരുന്നു ഇഷ്ടം. എത്ര വസ്ത്രമുണ്ടെന്ന് ആരുമറിയാതിരിക്കാൻ ഒറ്റ നിറത്തിലുള്ള വസ്ത്രം ധരിച്ചുതുടങ്ങിയത് കോളേജ് കാലഘട്ടത്തിലാണ്. കുട്ടിക്കാലത്തെ ജീവിത പ്രാരബ്ദങ്ങളെക്കുറിച്ചും കോളേജ് കാലത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും വിദ്യാർഥികളോട് മനസ്സ് തുറക്കുകയായിരുന്നു മുഖ്യമന്ത്രി.രാവിലെ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ചില ദിവസങ്ങളിൽ അമ്മ ചെറിയ റൊട്ടി തരും. ഫയൽബോർഡ് പോലുള്ള ഒരു സാധനം കൈയിലെടുത്ത് റൊട്ടി ഞാൻ അതിനകത്ത് വയ്ക്കും. ഉച്ചയ്ക്ക് അത് കഴിക്കും. ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നും കഴിക്കാനുണ്ടാവില്ല. അങ്ങനെയൊക്കെയുള്ള നാളുകളായിരുന്നു വിദ്യാർഥി ജീവിതകാലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment