പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്.
കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന് പൊലീസ് മാസപ്പടി വാങ്ങുന്നുവെന്ന ആരോപണവും അന്വേഷിക്കും.



