കൊച്ചി: അർബുദത്തിനോട് പൊരുതുന്ന നിരവധിപേർക്ക് ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ലോകോത്തര അർബുദ ചികിത്സാസൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അർബുദ ചികിത്സയിലും ഗവേഷണത്തിലും മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക മന്ദിരം കൊച്ചിൻ ക്യാൻസർ സെന്ററിന്റെ ഫെബ്രുവരി 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ദരിദ്ര വിഭാഗത്തിന് സൗജന്യമായും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലും ചികിത്സ ഉറപ്പാക്കുന്ന ആശുപത്രിയിൽ മധ്യകേരളത്തിൽ ഉള്ളവർക്ക് ചികിത്സാ മുൻഗണയിലുള്ള ആശുപത്രിയായിരിക്കും.എറണാകുളം മെഡിക്കൽ കോളേജ് ക്യാമ്പസിനോട് ചേർന്ന് 12.63 ഏക്കറിലാണ് പുതിയ കെട്ടിടം.223 കോടി രൂപ കെട്ടിട നിർമാണത്തിനും 150 കോടി ഉപകരണങ്ങൾ വാങ്ങാനുമായി കിഫ്ബി വിലയിരുത്തി.
ഒരേസമയം നൂറ് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള വിപുലമായ സജ്ജീകരണമാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കായി സജ്ജീകരിച്ച 5 ഓപ്പറേഷൻ തിയേറ്ററുകൾ. ഇതിൽ ഒന്ന് ഭാവിയിലെ സാധ്യതകൾ മുൻകൂട്ടി കണ്ട് റോബോട്ടിക് ശസ്ത്രക്രിയയ്ക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുമുണ്ട്..



