കാസര്‍കോട്: വ്ലോഗർ ചിന്നു പാപ്പുവിന്‍റെ സുഹൃത്തിന്‍റെ ആത്മഹത്യക്ക് കാരണം മാനസിക സമ്മര്‍ദമെന്ന് പൊലീസ്. സന്ദേശിന്‍റേത് തൂങ്ങി മരണമാണെന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഒരാഴ്ച മുമ്പാണ് ചിന്നു പാപ്പു ആത്മഹത്യ ചെയ്തത്. പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തിരുന്നു. ചിന്നു പാപ്പുവിന്റെ മരണത്തിന് പിന്നാലെ സന്ദേശിന് വലിയ വിമര്‍ശനം നേരിട്ടിരുന്നു. സൈബര്‍ ആക്രമണത്തെത്തുടർന്നുള്ള മാനസിക സമ്മര്‍ദമാണ് സന്ദേശിന്റെ ആത്മഹത്യക്ക് പിന്നില്‍ എന്നാണ് പൊലീസിന്റെ നിഗമനം.
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സന്ദേശിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാരായണ നായിക്ക്-സരോജ ദമ്പതികളുടെ മകനാണ്. ഡോർ പോളിഷ് ജോലി ചെയ്തുവരികയായിരുന്നു യുവാവ്.
ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞുതാമസിക്കുകയായിരുന്ന ചിന്നു പാപ്പു യുവാവിനൊപ്പമായിരുന്നു താമസം. യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് സന്ദേശ് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ചിന്നു പാപ്പുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്



