ന്യൂഡൽഹി: മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് അരുൺ മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും ഇതുവരെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.’ഇതുവരെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ല. ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്. സുരേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന വാർത്ത ഞാൻ കേട്ടില്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ഇപ്പോൾ ജോലിചെയ്യുകയാണ്. തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇതുവരെ അതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. പാർട്ടി പറയുന്നതാണ് ഞങ്ങൾക്ക് എന്നും പ്രാധാന്യം’- അരുൺ വ്യക്തമാക്കി.



