വേടനും നവമിയും ഇന്ന് വിവാഹിതരാവും

തൃശൂർ: ഇന്നാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടത്തുന്നതെന്ന് വേടൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ഞങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങാണ്. എന്റെ വളർച്ചയിലും എപ്പോഴും എന്റെ കൂടെ നിന്ന ഒരുപാട് പേരെ എനിക്ക് വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് നിങ്ങൾ ആരും പരിഭവം വിചാരിക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ അനുഗ്രഹവും നിങ്ങളുടെ മനസും ഞങ്ങൾക്കൊപ്പം വേണം. നന്ദി’- എന്നാണ് വേടൻ പറഞ്ഞത്.ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. രജിസ്ട്രാർ ഓഫീസിൽ പകൽ സമയത്ത് വിവാഹം. തുടർന്ന് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നഗരത്തിനടുത്തുള്ള റിസോർട്ടിൽ സത്കാരം. വിവാഹിതരാകുന്ന പ്രണയജോഡികൾക്ക് ഞായറാഴ്ച വൈകിട്ട് ആലുവയിൽ പെരിയാറിന്റെ തീരത്ത് സുഹൃത്തുക്കൾ ചേർന്നൊരു ബാച്ച്‌ലർ പാർട്ടി ഒരുക്കിയിരുന്നു. ഇന്ന് നടക്കുന്ന വിവാഹത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഹൈബി ഈഡൻ എംഎൽഎ, ഫുട്ബോൾ താരം ഐഎംവിജയൻ തുടങ്ങിയവർ പങ്കെടുക്കുമെന്നാണ് വിവരം.

Leave a Comment