കോഴിക്കോട്: കോഴിക്കോട് കെട്ടിടം പൊളിഞ്ഞുവീണ് നാലുപേർ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോർപറേഷനെതിരെയാണ് കേസ് . മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് സ്ഥലം സന്ദർശിക്കും.
അതേസമയം കെട്ടിടത്തിൽ വീണ്ടും സ്ഥാപനം നടത്തുമെന്ന് ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമ വിജയ് സിങ് പറഞ്ഞു. കോർപറേഷന്‍റെ എൻജിനീയറിങ് വിഭാഗം നടത്തുന്ന പരിശോധനയിൽ വിശ്വാസമില്ല.എൻഐടി സംഘം പരിശോധിക്കട്ടെ. കെട്ടിടത്തിന് പ്രശ്നമില്ല. സ്ലാബ് തകർന്നുവീണത് മാത്രമാണ് പ്രശ്നമെന്നും വിജയ് സിങ് ചൂണ്ടിക്കാട്ടി.കോര്‍പറേഷൻ അധികൃതര്‍ ഒട്ടിച്ച നോട്ടീസ് വിജയ് സിങ് പറിച്ചു കളഞ്ഞു . സ്ഥാപനം ഒഴിയണമെന്ന് നിർദേശിച്ചുള്ള നോട്ടീസ് ആണ് പറിച്ചു കളഞ്ഞത്. ഇതിനെ തുടര്‍ന്ന് തൊഴിലാളികളും ശ്രീ ഗണേശ് ട്രേഡേഴ്സ് ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. വിജയ് സിങ്ങിനെ പൊലീസ് മാറ്റി.



