തിരുവനന്തപുരം: കിളിമാനൂർ ചെങ്കിക്കുന്നിൽ പന്നിക്കുവച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി (58) മകൻ അഖിൽ കണ്ണൻ (32) എന്നിവരാണ് മരിച്ചത്. മരച്ചീനി കൃഷി നടത്തിയിരുന്ന ഭാഗത്ത് സഥാപിച്ചിരുന്ന വൈദ്യുതിവേലിയിൽ നിന്നാണ് ഷോക്കേറ്റത്. നാരായണൻ പോറ്റിയെന്നയാളുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥാപിച്ചരുന്ന വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റാണ് അപകടം ഉണ്ടായത്.
ഇന്നലെ രാത്രിയോടെ സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.രാവിലെ പത്തുമണിയോടെ ഈ പുരയിടത്തിൽ തന്നെ ജോലി ചെയ്യുന്ന ഗോപാലൻ എന്നയാളാണ് ആദ്യം മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



