അഭ്യൂഹങ്ങൾക്കിടെ തൃഷയ്ക്കൊപ്പം വിവാഹവിരുന്നിനെത്തി വിജയ്; വന്നിറങ്ങിയത് ഒരു കാറിൽ

തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽനടന്ന വിവാഹവിരുന്നിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരുകാറിലെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസനേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്.

വിജയ്‌യിൽനിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. 2004-ൽ ‘ഗില്ലി’യിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിക്കുന്നത്. ‘തിരുപ്പാച്ചി’, ‘ആദി’, ‘കുരുവി’, ‘ലിയോ’ എന്നീ ചിത്രങ്ങളിലും ഇരുവരും പിന്നീട് നായികാനായകന്മാരായി.

Leave a Comment