പയ്യന്നൂർ: സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു. വെള്ളൂരിലെ റിട്ട. ജില്ലാ ബാങ്ക് മാനേജറായ വി. രാമചന്ദ്രനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെയാണ് അപകടം നടക്കുന്നത്. വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുനു അപകടം.
ഭാര്യ: ജാനകി. മക്കൾ: പി.ടി. ജയചന്ദ്രൻ ( സയന്റിസ്റ്റ്, കാനഡ) , പി.ടി. സുധീർ കുമാർ ( അഭിഭാഷകൻ, പയ്യന്നുർ), പി.ടി. ശ്രീലത.മറ്റു സഹോദരങ്ങൾ: സിപിഎം നേതാവ് വി. നാരായണൻ, പരേതയായ മാധവി



