മുണ്ടക്കൈ ട‍ൗൺഷിപ്‌ സന്ദർശിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

കൽപ്പറ്റ: മുണ്ടക്കൈ മഹാദുരന്തത്തെ അതിജീവിച്ചവർക്ക് സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച് മഹാനടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ 178 വീടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം താക്കോൽ കൈമാറിയിരുന്നു. ഒന്നാം സോണിൽ മുഖ്യമന്ത്രി കയറിയ 26-ാം നമ്പർ വീട് മമ്മൂട്ടി സന്ദർശിച്ചു. പടിഞ്ഞാറയിലെ ഷൂട്ടിങ് സെറ്റിൽനിന്നാണ് മമ്മൂട്ടി എത്തിയത്.

കേരളത്തിന്റെ സാമൂഹ്യ മൂലധനമാണ് ടൗൺഷിപിൽ കാണാനായതെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. “ഭക്ഷണം, വസ്ത്രം, പാർപ്പിടം ഇതാണ് നമുക്ക് പ്രാഥമികമായി ആവശ്യമുള്ളത്. ഒരു ജനതയാകെ സംഭാവന ചെയ്ത് നിർമിച്ചതാണ്. ജനങ്ങളുടെ മനസാണ് ഇവിടെ കാണാനാകുന്നത്.”- മമ്മൂട്ടി പറഞ്ഞു.

Leave a Comment