‘ഗണേശ് കുമാറിനെതിരായുള്ള ആരോപണം കുടുംബപ്രശ്‌നം’;അത് അവർ തന്നെ പരിഹരിച്ചുവെന്നും സ്‌പീക്കർ എ എൻ ഷംസീർ

കോഴിക്കോട്: മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ എ എൻ ഷംസീർ. ആരോപണം അടഞ്ഞ അദ്ധ്യായമാണ്. മാദ്ധ്യമങ്ങൾ കൊണ്ടുവന്നത് ഒരു കുടുംബപ്രശ്നമാണെന്നും അത് അവർ തന്നെ പരിഹരിച്ചുവെന്നാണ് മാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നതെന്നും സ്‌പീക്കർ പറഞ്ഞു.

‘അവർ വന്നുപറഞ്ഞ കാര്യങ്ങളാണ് മാദ്ധ്യമങ്ങൾ കൊടുത്തത്. സ്വാഭാവികമായി അവർതന്നെ പറഞ്ഞു അത് തീർന്നുവെന്ന്. കുടുംബപ്രശ്നങ്ങളൊന്നും രാഷ്ട്രീയപ്രശ്നമായി മാറുമെന്ന് വിശ്വസിക്കുന്നില്ല. അത് രാഷ്ട്രീയപ്രശ്നമാക്കേണ്ട കാര്യമില്ല. ഇനിയിപ്പോൾ സഭയൊന്നുമില്ല. രണ്ടുമൂന്ന് ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. പിന്നീടുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ’- ഷംസീർ പറഞ്ഞു.

Leave a Comment