എം.പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ് ;കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുന്നതിനായി സമ്മർദതന്ത്രം മെനയുന്ന കെ.സുധാകരന്‍റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് നൽകാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും. എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പി മാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്.

കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനൽകാൻ മാത്രം മുതിർന്ന നേതാവല്ല താൻ. ആരെല്ലാം മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. സ്ഥാനാർഥികളെ തീരുമാനിക്കുന്നതും പാർട്ടിയാണ്. ആരും സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കേണ്ട. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കുക ഹൈക്കമാൻഡായിരുക്കും. പറവൂരിൽ സുധാകരന് മത്സരിക്കണമെങ്കിൽ താൻ മാറിക്കൊടുക്കാമെന്നും സതീശൻ പറഞ്ഞു.

.

Leave a Comment