16കാരിയുടെ ആത്മഹത്യയിലെ ദുരൂഹത നീങ്ങിയില്ല;കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമെന്ന് നിഗമനം

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരം കിട്ടാതെ പൊലീസ്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് പ്രാഥമി​കസൂചന. എന്നാൽ ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ഈ അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്ന് അധ്യാപകർ പറയുന്നു.

ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതിൽ വലിയ മനോവിഷമത്തിലാണ്. ആ സുഹൃത്തിനൊപ്പം താനും ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നത്. ഇംഗ്ളീഷിലും കൊറിയൻ ഭാഷയിലുമടക്കം പെൺ​കുട്ടി തയ്യാറാക്കിയ രണ്ടരപ്പേജുള്ള ആത്മഹത്യാക്കുറിപ്പ് ബാഗിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കൊറിയൻ ഭാഷ പൊലീസ് പരിഭാഷപ്പെടുത്തുകയാണ് ചെയ്തത്.

സ്കൂളിലേക്കുപോയ പെൺകുട്ടിയുടെ മൃതദേഹം ശാസ്താംമുകളി​ലെ കരിങ്കൽ ക്വാറിയിൽ കണ്ടെത്തുകയായിരുന്നു

Leave a Comment