Reporter

മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും മത്സരിക്കും;സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട് സ്ഥാനാർഥികൾ സ്വതന്ത്രർ തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട്‌ ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും മത്സരിക്കും;സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം Read More »

നിയമസഭാ തിരഞ്ഞെടുപ്പ് ;സിപിഐയുടെ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടുടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവുനൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനുപകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ;സിപിഐയുടെ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More »

‘കേരള മഹായുദ്ധം’ ;സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് ,വോട്ടെണ്ണൽ മെയ് നാലിന്‌

ന്യൂഡൽഹി: കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതാം തീയതി നടക്കും. മെയ് നാലിനാണ് വോട്ടെണ്ണൽ. മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 23-ാം തീയതിയാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത്. തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.38 കോടി സ്ത്രീ വോട്ടർമാരും 1.82

‘കേരള മഹായുദ്ധം’ ;സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് ,വോട്ടെണ്ണൽ മെയ് നാലിന്‌ Read More »

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയി

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയെന്നാണ് പരാതി. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായി ആണ് പേരൂർക്കട പൊലീസിൽ പരാതി നൽകിയത്. ഗൗരി ലക്ഷ്മി ഭായിയുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങൾ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പാരമ്പര്യമായി കൈമാറി വന്നതും അത്യപൂർവ്വവുമായ നിരവധി ആഭരണങ്ങളാണ് നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്.

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം മോഷണം പോയി Read More »

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും ;നാലുമണിക്ക് വാർത്താ സമ്മേളനം

തിരുവനന്തപുരം/ ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോട് അടുപ്പിച്ച് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും. കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും ;നാലുമണിക്ക് വാർത്താ സമ്മേളനം Read More »

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി,സാധാരണ മനുഷ്യരോട് മറ്റൊരു നീതി ;മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച്‌ പ്രേംകുമാർ

സംസ്ഥാന ചലച്ചിത്ര അക്കാദമി ചുമതലയിൽ നിന്ന് അറിയിക്കാതെ മാറ്റിയതിലെ നീരസം വീണ്ടും പരസ്യമാക്കി നടൻ പ്രേംകുമാർ. മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയെ അപമാനിച്ചെന്നാരോപിച്ച് ഇടത് അണികളുടെ സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് മാപ്പുപറഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പ്രതികരണം. ആശാസമരം പരിഹരിക്കണമെന്ന നിർദോഷമായ നിലപാടിന്റെ പേരിൽ തനിക്കെതിരേ സൈബർ ആക്രമണം നടന്നപ്പോൾ ആരുതെന്ന് പറയാൻ മുഖ്യമന്ത്രിയോ മാറ്റാരെങ്കിലുമോ തയ്യാറായില്ലെന്ന് പ്രേംകുമാർ പരാതിപ്പെട്ടു. പ്രേംകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ‘മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ’

പ്രമാണിമാരോടും ഉന്നതന്മാരോടും ഒരു നീതി,സാധാരണ മനുഷ്യരോട് മറ്റൊരു നീതി ;മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച്‌ പ്രേംകുമാർ Read More »

ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു

കൊല്ലം: കരുനാഗപ്പള്ളിയിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് മുഖ്യ പ്രതി അലുവ അതുലിനെയാണ് ഒരു സംഘം വെട്ടിയത്. കാറിലെത്തിയ സംഘമാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ആക്രമിച്ചത്. കൊലപാതകത്തിന് പിന്നിൽ മുൻവൈരാഗ്യമെന്ന് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നോവയിലെത്തിയ സംഘം അതുൽ സഞ്ചരിച്ച കാറിലിടിക്കുകയായിരുന്നു. തുടർന്ന് ദേശീയപാതയുടെ പണി നടക്കുന്ന കുഴിയിലേക്ക് അതുലിന്റെ കാറിനെ വീഴ്ത്തിയ ശേഷം കൂട്ടമായി വടിവാൾ

ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് കൊലക്കേസ് പ്രതി അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു Read More »

എം.പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ് ;കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കുന്നതിനായി സമ്മർദതന്ത്രം മെനയുന്ന കെ.സുധാകരന്‍റെ നിലപാടിൽ അതൃപ്തി വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീറ്റ് നൽകാമെന്ന് ആർക്കും ഉറപ്പുനൽകിയിട്ടില്ല. അത് ഹൈക്കമാൻഡ് തീരുമാനിക്കും. എം.പിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. എം.പി മാർ ദേശീയ തലത്തിൽ പ്രവർത്തിക്കുന്നവരാണ്. അവരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് നൽകിയോ എന്ന് തനിക്ക് അറിയില്ല. ഉറപ്പുനൽകാൻ

എം.പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ് ;കെ. സുധാകരൻ വിഷയത്തിൽ അതൃപ്തി വ്യക്തമാക്കി വി.ഡി. സതീശൻ Read More »

ഷംന കാസിം വീണ്ടും അമ്മയായി; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഭർത്താവ്

നടി ഷംന കാസിം വീണ്ടും അമ്മയായി. ശനിയാഴ്ച പുലർച്ചെ ഷംന കാസിം പെൺകുഞ്ഞിന് ജന്മം നൽകിയതായി ഭർത്താവ് ഷാനിദ് ആസിഫ് അലി സാമൂഹികമാധ്യമങ്ങൾ വഴി അറിയിച്ചു. കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹമാണ് പെൺകുഞ്ഞെന്ന് ഷാനിദ് കുറിച്ചു. ‘അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞങ്ങളുടെ കുടുംബത്തിൽ ഇന്ന് പുലർച്ചെ 4.25-ന് ഒരു പെൺകുഞ്ഞ് ജനിച്ചു. അവൾ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹനിധിയായ കുഞ്ഞനിയത്തിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച വലിയ അനുഗ്രഹം. സങ്കീർണ്ണതകളൊന്നുമില്ലാതെ സുരക്ഷിതമായ പ്രസവത്തിന് അല്ലാഹുവിനോട് ഹൃദയപൂർവ്വം

ഷംന കാസിം വീണ്ടും അമ്മയായി; പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഭർത്താവ് Read More »

മകളെ മതംമാറ്റാനായി തട്ടിയെടുത്തു ;മുഖ്യമന്ത്രിക്ക് പരാതി നൽകി മോണാലിസയുടെ പിതാവ്

ഭോപ്പാൽ: മകളെ മതംമാറ്റാനായി തട്ടിയെടുത്തുവെന്ന പരാതിയുമായി കുംഭമേള വൈറൽ സുന്ദരി മോണാലിസയുടെ പിതാവ് ജയ് സിംഗ് ഭോസ്‌ലെ. മോണാലിസയും കാമുകൻ മുഹമ്മദ് ഫ‍ർമാനും പൂവാറിലെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ കഴിഞ്ഞദിവസം വിവാഹിതരായിരുന്നു. മകളെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയാണ് മോണാലിസ. പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് ഫർമാനോടൊപ്പം മോണാലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തുകയായിരുന്നു. പ്രശ്നം മനസിലാക്കിയ പൊലീസ് പിതാവ് ജയ്

മകളെ മതംമാറ്റാനായി തട്ടിയെടുത്തു ;മുഖ്യമന്ത്രിക്ക് പരാതി നൽകി മോണാലിസയുടെ പിതാവ് Read More »