Reporter

രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു

ന്യൂഡൽഹി: ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. രാജ്യത്തുടനീളം 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന് 60 രൂപയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനും വില കൂടിയിട്ടുണ്ട്. 115 രൂപയുടെ വർധനയാണ് വരുത്തിയത്‌. പുതുക്കിയ നിരക്കുകൾ ശനിയാഴ്ച പ്രാബല്യത്തിൽ വന്നു. വില വർധനയോടെ ഡൽഹിയിൽ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. 19 കിലോഗ്രാം കൊമേഴ്‌സ്യൽ സിലിണ്ടറിന്റെ വില 1768.50 രൂപയിൽ നിന്ന് 1883 രൂപയായി ഉയർന്നു. കേരളത്തിൽ […]

രാജ്യത്ത് ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു Read More »

കെഎസ്‌ആർടിസി ബിസിനസ് ക്ലാസ് ഈ മാസം നിരത്തിലേക്ക്

കൊച്ചി: കെഎസ്‌ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് സർവീസ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ. പാൻട്രി, ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് ആയിരിക്കും സർവീസ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാർക്ക് ടിക്കറ്റ് റിസർവ് ചെയ്യുന്നതിനൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനാകും. ഈ മാസം 15ഓടെ ബിസിനസ് ക്ലാസ് ബസ് എത്തുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളത്തെ നവീകരിച്ച കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിന്റെ ഉദ്‌ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ബിസിനസ് ക്ലാസ് ബസ് സർവീസുകളുടെ ഉദ്‌ഘാടനവും ഇതേ

കെഎസ്‌ആർടിസി ബിസിനസ് ക്ലാസ് ഈ മാസം നിരത്തിലേക്ക് Read More »

ജാസ്‌ലിയയുടെ മരണം; ഒളിവിൽ കഴിഞ്ഞ ഡോക്ടർ പിടിയിൽ

കൊച്ചി: അങ്കമാലി മോണിങ് സ്റ്റാർ കോളേജ് വിദ്യാർഥിനി ജാസ്‌ലിയയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ ഓടിച്ച ഡോ. സിറിയക് പി. ജോർജിനെ പിടികൂടി. വാഗമൺ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേരത്തേ ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഇയാളുടെ പിതാവിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒളിവിൽ കഴിയവേ, വാഗമൺ പോലീസ് നടത്തിയ സാധാരണ പരിശോധനയ്ക്കിടയിലാണ് സിറിയക് പിടിയിലായത്. പതിവ് പരിശോധനയ്ക്കിടെ ഇയാളെ കണ്ടതോടെ സംശയം തോന്നി. തുടർന്ന് കൂടുതൽ പരിശോധനകളും ചോദ്യംചെയ്യലും നടത്തിയതോടെ സിറിയക് പി. ജോർജ് ആണ് ഇതെന്ന്

ജാസ്‌ലിയയുടെ മരണം; ഒളിവിൽ കഴിഞ്ഞ ഡോക്ടർ പിടിയിൽ Read More »

അഭ്യൂഹങ്ങൾക്കിടെ തൃഷയ്ക്കൊപ്പം വിവാഹവിരുന്നിനെത്തി വിജയ്; വന്നിറങ്ങിയത് ഒരു കാറിൽ

തമിഴിലെ പ്രശസ്ത നിർമാതാവും വ്യവസായിയുമായ കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും. വ്യാഴാഴ്ച വൈകീട്ട് ചെന്നൈയിൽനടന്ന വിവാഹവിരുന്നിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരുകാറിലെത്തിയ തൃഷയും വിജയും നവദമ്പതികൾക്ക് ആശംസനേർന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത് ഒന്നിച്ചാണ് മടങ്ങിയത്. വിജയ്‌യിൽനിന്ന് വിവാഹമോചനമാവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണ്ണലിംഗം സമർപ്പിച്ച ഹർജിയിലെ വിവരങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകമാണ് ഇരുവരും പൊതുവേദിയിൽ ഒന്നിച്ചെത്തുന്നത്. ഒരു നടിയുമായി വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. 2004-ൽ ‘ഗില്ലി’യിലാണ് തൃഷയും വിജയും ആദ്യമായി ഒന്നിക്കുന്നത്. ‘തിരുപ്പാച്ചി’, ‘ആദി’,

അഭ്യൂഹങ്ങൾക്കിടെ തൃഷയ്ക്കൊപ്പം വിവാഹവിരുന്നിനെത്തി വിജയ്; വന്നിറങ്ങിയത് ഒരു കാറിൽ Read More »

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി സ്ഥിരീകരണം;പൈലറ്റിനായി തെരച്ചിൽ

ന്യൂഡൽഹി: തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. പൂർണമായി കത്തിനശിച്ച നിലയിലാണ് വിമാനഭാഗം കണ്ടെത്തിയത്. വിമാനത്തിന്റെ പൈലറ്റിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് വ്യോമസേന.സുഖോയ് -30 എം‌ കെ 1 യുദ്ധ വിമാനമാണ് തകർന്നുവീണത്. അസമിൽ ഇന്നലെ വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം നടന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടമായതിനെ തുടർന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പി.ആർ.ഒ അറിയിച്ചിരുന്നു. പരിശീലന ദൗത്യത്തിലായിരുന്ന സുഖോയ് -30 എം‌ കെ 1 ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നുവീണതായി സ്ഥിരീകരണം;പൈലറ്റിനായി തെരച്ചിൽ Read More »

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

ഷൊർണൂർ: കൂനത്തറ ആരിയങ്കാവിനുസമീപം മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കൂനത്തറ കാവുങ്കര വീട്ടിൽ ഉണ്ണിക്കൃഷ്ണനാണ്‌ (63) മരിച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കിടെ ബുധനാഴ്ച രാത്രിയാണ് മരണം. സംഭവത്തിൽ മകൻ മനോജ് റിമാൻഡിലാണ്.അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് വീടിനകത്തുണ്ടായിരുന്ന വടിയെടുത്ത് മകൻ മനോജ് തലയ്ക്കടിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്. പരിക്കേറ്റ് ഉണ്ണിക്കൃഷ്ണൻ വീണപ്പോൾ മനോജ് തന്നെയാണ് സഹോദരനെ വിളിച്ചറിയിച്ചത്. സഹോദരനാണ് ഉണ്ണിക്കൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്. മനോജിനെ

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു Read More »

ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാനിടിച്ച് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു

മലപ്പുറം: വേങ്ങരയിൽ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (12) ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.

ഓട്ടോയിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂള്‍ വാനിടിച്ച് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന

ആലപ്പുഴ: സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച്, പാർട്ടി വിടുമെന്ന് വ്യക്തമാക്കിയ മുൻ മന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന. എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനം. മത്സരിക്കാൻ തയാറായാൽ യു.ഡി.എഫ് പിന്തുണച്ചേക്കും. കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ സുധാകരനുമായി ആശയവിനിമയം നടത്തിയതായി പറയുന്നു. അതേസമയം, സുധാകരനെ അനുനയിപ്പിക്കാൻ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സുധാകരനെ ഫോണിൽ വിളിച്ചു. വാർത്തസമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്നും ചിരിച്ചത്

ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചന Read More »

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാ​ഗ്രതാ നിർദേശംപുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകൽ സമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം, കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം കൂടാതെ വനം വകുപ്പിന്‍റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിച്ചു. ജാഗ്രത നിർദേശങ്ങൾ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാ​ഗ്രതാ നിർദേശംപുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി Read More »

ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; മർദ്ദനമേറ്റ 18കാരൻ മരിച്ചു

കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്നു 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടി ഉപയോഗിച്ചായിരുന്നു മർദ്ദനം. യുവാവിന് ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.സംഭവത്തിൽ ആറുപേർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു. ഇതിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ്

ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; മർദ്ദനമേറ്റ 18കാരൻ മരിച്ചു Read More »