Reporter

ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

ഇന്നത്തെ കാലത്ത് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സ്മാർട്ട്‌ഫോണുകൾ. ഇപ്പോൾ, ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ കൈയിൽ എടുത്ത് അത് നോക്കുന്നവർ അനേകരാണ്. എന്നാൽ ഈ ശീലം തുടർന്നാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഈ ശീലം പൈൽസ് വരാനുള്ള സാധ്യത 46% വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പഠനം പറയുന്നത് Beth Israel Deaconess Medical Center 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 125 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ, […]

ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യതയെന്ന് പഠനം Read More »

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

ന്യൂഡൽഹി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും കോക്ക്പിറ്റ് വോയ്സ് റെക്കോഡറും ഉൾപ്പെടുന്ന ബ്ലാക്ക് ബോക്‌സ് വിശകലനം ചെയ്ത് അപകടത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥർ ആരംഭിച്ചു. അപകടത്തെക്കുറിച്ച് ഫോറൻസിക് അന്വേഷണം ആരംഭിക്കാൻ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിലെ (എഎഐബി) പ്രത്യേക സംഘം ബുധനാഴ്ച വൈകുന്നേരം അപകടം നടന്ന സ്ഥലം സന്ദർശിച്ചു.അജിത് പവാർ സഞ്ചരിച്ച ചാർട്ടേഡ് വിമാനം വി.എസ്.ആർ. വെഞ്ചേഴ്‌സിന്റെ

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ അപകടം; വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു Read More »

പോക്സോ കേസിൽ പ്രതിയായ കായികാധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ്

പാലക്കാട്: സ്വകാര്യ സ്‌കൂളിലെ കായികാദ്ധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകിതിന്റെ അടിസ്ഥാനത്തിൽ മൂന്നാമതും ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. കായികാദ്ധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. കൗൺസിലിംഗിനിടെ ആയിരുന്നു വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ. പാലക്കാട് നഗരത്തിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന മൂന്നാമത്തെ വിദ്യാർത്ഥിയാണ് അദ്ധ്യാപകനെതിരെ മൊഴി നൽകിയത്.റിമാൻഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകാനാണ് പൊലീസിന്റെ തീരുമാനം. അദ്ധ്യാപകന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

പോക്സോ കേസിൽ പ്രതിയായ കായികാധ്യാപകനെതിരെ ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി; മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്‌ത് പൊലീസ് Read More »

പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സർക്കാർ

തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സംസ്ഥാന സർക്കാർ. 1,500 രൂപയാണ് പുതിയതായി വർധിപ്പിക്കുക. ഇതോടെ പത്രപ്രവർത്തക പെൻഷൻ 13,000 രൂപയാകും. രണ്ടാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്. പത്രപ്രവർത്തക പെൻഷൻ 11,000 രൂപയിൽ നിന്ന് 20,000 രൂപയായി വർധിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയനും (കെ.യു.ഡബ്ല്യു.ജെ) 15,000 രൂപയായി വർധിപ്പിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറവും സർക്കാറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

പത്രപ്രവർത്തക പെൻഷൻ വീണ്ടും ഉയർത്തി സർക്കാർ Read More »

മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ ;ആതുര രംഗത്ത് കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ മെഡിസെപ്പ് 2.0 പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 11 ലക്ഷത്തോളം പെൻഷൻകാർക്കും സൗജന്യ മെഡിക്കൽ സേവനം മെഡിസെപ്പിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിൽ 104 വയസുള്ള ആൾവരെ പദ്ധതിയിൽ അംഗമായി സേവനം തേടിയിട്ടുണ്ട്.കൂടുതൽ പാക്കേജുകളും കൂടുതൽ ആശുപത്രികളും ചേർത്ത് മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ നടപ്പിൽ വരും. രണ്ടാം ഘട്ടത്തിന് 8,244 രൂപയാണ് വാർഷിക പ്രീമിയം. ശമ്പളത്തിലും പെൻഷനിലും നിന്ന് മാസം

മെഡിസെപ്പ് 2.0 ഫെബ്രുവരി ഒന്നുമുതൽ ;ആതുര രംഗത്ത് കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചു Read More »

വൻ കുതിപ്പ്‌: സ്വർണത്തിന് ഇന്ന് കൂടിയത് 8,640 രൂപ,പവന് 1,31,160 രൂപയായി

വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിനിടെ സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയുമായി. ആഗോള-ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 9,954 രൂപയാണ് കൂടിയത്. ഇതോടെ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,75,869 രൂപയായി. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10

വൻ കുതിപ്പ്‌: സ്വർണത്തിന് ഇന്ന് കൂടിയത് 8,640 രൂപ,പവന് 1,31,160 രൂപയായി Read More »

തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കും; 20 കോടി രൂപ നീക്കിവെക്കും

തിരുവനന്തപുരം: അന്തരിച്ച മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്ക് വി.എസ്. സെന്റർ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഇതിനായി 20 കോടി രൂപ നീക്കിവെക്കും. കേരളത്തിലെ സാമൂഹികജീവിതത്തിലെ ജ്വലിക്കുന്ന ഏടാണ് വി.എസിന്റെ സമരജീവിതമെന്നും അദ്ദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടവും ജീവിതവും അടയാളപ്പെടുത്താനും പുതിയ തലമുറയ്ക്ക് പകർന്നു നൽകാനുമാണ് തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥിപിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വി.എസ്. സെന്റർ സ്ഥാപിക്കും; 20 കോടി രൂപ നീക്കിവെക്കും Read More »

ആതുരസേവനരംഗത്ത് കേരളത്തിന്റെ കുതിപ്പ്; കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 9 ന്

മധ്യകേരളത്തിന്റെ ചികിത്സാ ഭൂപടം മാറ്റിമറിക്കാൻ സജ്ജമായിരിക്കുകയാണ് കളമശ്ശേരിയിലെ കൊച്ചിൻ ക്യാൻസർ സെന്റർ.ക്യാൻസർ എന്ന മഹാവ്യാധിയോട് പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യർക്ക് ആശ്വാസത്തിന്റെ തണലാകാൻ ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി, വെറുമൊരു ആശുപത്രി എന്നതിലുപരി ലോകോത്തര പഠന-ഗവേഷണ കേന്ദ്രം കൂടിയായി മാറുകയാണ്.വരും തലമുറയ്ക്ക് രോഗരഹിതമായ ഒരു നാളെയെ വാഗ്ദാനം ചെയ്തുകൊണ്ട് സി.സി.ആർ.സി ഉടൻ വാതിൽ തുറക്കുമ്പോൾ, അത് കേരളത്തിന്റെ ആരോഗ്യചരിത്രത്തിലെ സുവർണ്ണ അധ്യായമാകുമെന്നത് തീർച്ചയാണ്. അർബുദ ചികിത്സയിലും ഗവേഷണത്തിലും മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക മന്ദിരം കൊച്ചിൻ

ആതുരസേവനരംഗത്ത് കേരളത്തിന്റെ കുതിപ്പ്; കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 9 ന് Read More »

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി Read More »

‘ആധാറും ഫോൺനമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നു’; തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി

കോട്ടയം: വാട്സാപ്പ് വഴി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്നപേരിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയത്. മുംബൈയിൽ രജിസ്റ്റർചെയ്തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്. ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായിരുന്നതിനാൽ അവർ വിളിച്ചപ്പോൾത്തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വിളിച്ചവരിലൊരാൾ പോലീസുദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫംഗങ്ങൾ കണ്ടിരുന്നു. ഭീഷണിയെത്തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പോലീസ്

‘ആധാറും ഫോൺനമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നു’; തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി Read More »