Reporter

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് മാധ്യമപ്രവർത്തകർ

തിരുവനന്തപുരം: പാലക്കാട് മുൻ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ നെറ്റ്‌വർക്ക് ഓഫ് വുമൺ ഇൻ മീഡിയ ഇന്ത്യ. എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിൽ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. 2025 ഡിസംബറിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ബലാത്സംഗം, ക്രൂരമായ ശാരീരിക മർദ്ദനം, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തൽ […]

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി വേണം; കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ച് മാധ്യമപ്രവർത്തകർ Read More »

മദ്യനയക്കേസിൽ കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തരാക്കി. തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത അടക്കമുള്ള കേസിലെ മുഴുവൻ പ്രതികളെയും കോടതി വിട്ടയച്ചു.വിധി വന്നതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട കേജ്‌രിവാൾ പൊട്ടിക്കരഞ്ഞു. സത്യം ജയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേർന്ന് കെട്ടിച്ചമച്ച കേസ് ആണിതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടത്തിയ സിബിഐയ്ക്കെതിരെ

മദ്യനയക്കേസിൽ കെജ്‌രിവാളും സിസോദിയയും കുറ്റവിമുക്തർ Read More »

യുട്യൂബ് ചാനലിലൂടെഅതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

തിരുവനന്തപുരം : സ്വന്തം യുട്യൂബ് ചാനലിലൂടെ അതിജീവിതമാരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയതിന് തിരുവനന്തപുരം കോർപറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം മുൻപു വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. പൗരാവകാശ പ്രവർത്തകനായ ആർ. ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേരു വിവരങ്ങളടക്കം വെളിപ്പെടുത്തുന്നതും അവഹേളിക്കുന്നതും ഗുരുതര കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര്

യുട്യൂബ് ചാനലിലൂടെഅതിജീവിതമാരുടെ പേര് വെളിപ്പെടുത്തി; ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ് Read More »

ഡി.വൈ.എഫ്​.ഐയുടെ പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

കൊല്ലം: കെ.എസ്​.യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോർജിന്​ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധിച്ച്​ കൊല്ലത്ത്​ ഡി.വൈ.എഫ്​.ഐ നടത്തിയ പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന പരാതിയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്​. സമൂഹത്തിൽ സ്പർധയുണ്ടാക്കി കലഹം സൃഷ്​ടിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ്​​ ഇരവിപുരം പൊലീസ്​ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തത്​. ഡി.വൈ.എഫ്​.ഐ കൊല്ലം ഈസ്റ്റ്​ കമ്മിറ്റി ബുധനാഴ്ച ​വൈകീട്ട്​ ആറിന്​ പള്ളിമുക്ക്​ മുതൽ വെണ്ടർമുക്ക്​ വരെ നടത്തിയ ജാഥയിൽ പ​ങ്കെടുത്ത ചിന്ത ജെറോം, അഭിമന്യു, ഷബീർ, ആസിഫ്​,

ഡി.വൈ.എഫ്​.ഐയുടെ പ്രകോപന മുദ്രാവാക്യം; ചിന്ത ജെറോം ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് Read More »

വീണാ ജോർജ് ആശുപത്രി വിട്ടു ;തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗമാണ് മന്ത്രി തലസ്ഥാനത്തേക്ക് തിരിച്ചത്. മന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയ്ക്ക്

വീണാ ജോർജ് ആശുപത്രി വിട്ടു ;തുടർചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ Read More »

മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ

തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി മിൽമ സർക്കാരിനെ സമീപിച്ചു. കഴിഞ്ഞ മാസം 20-ാം തീയതി തന്നെ ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ

മിൽമ പാൽവില ലിറ്ററിന് 4രൂപ വർധിപ്പിക്കാൻ ശുപാർശ Read More »

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു. നേരത്തെ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി Read More »

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: കെഎസ്ആർടിസി ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഡ്രെെവർ ഹൃദയാഘാതം മൂലം മരിച്ചു. നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി. മാവേലിക്കര നടക്കാവിൽ ഇന്ന് രാവിലെ യാണ് അപകടം ഉണ്ടായത്.ഡ്രെെവർ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു ബസ്. യാത്രക്കിടെ ഡ്രെെവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമായി. പിന്നാലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല

കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രെെവർ കുഴഞ്ഞു വീണ് മരിച്ചു; നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി Read More »

മന്ത്രി വീണാജോർജ് ഐസിയുവിൽ തുടരുന്നു; കണ്ണൂരിൽ പരക്കെ അക്രമം

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റുവെന്ന് ഡോക്ടർമാർ. മന്ത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു. ‘മന്ത്രിയുടെ വലത്തെ കഴുത്തിനാണ് ക്ഷതമേറ്റത്. വലത്തോട്ടോ ഇടത്തോട്ടോ അനക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന്റെ വേദന മുഴുവൻ ശരീരത്തിലേക്കും ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കൽ ബോർഡ്

മന്ത്രി വീണാജോർജ് ഐസിയുവിൽ തുടരുന്നു; കണ്ണൂരിൽ പരക്കെ അക്രമം Read More »

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലുമായുള്ള അഭിമുഖം ഇന്ന് പുറത്തുവരും. കണ്ടും മിണ്ടിയും ഇരുവർ എന്ന് പേരിട്ട അഭിമുഖം രണ്ട് ദിവസമെടുത്ത് ക്ലിഫ്ഹൗസിൽ വെച്ചാണ് ചിത്രീകരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന അഭിമുഖം സാമൂഹികമാധ്യമ പേജുകളിലും കാണാം. സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് അഭിമുഖത്തിന്റെ പിന്നണിയിൽ. അഭിമുഖത്തിന്റെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമാണ് ഉള്ളടക്കമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ

മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ഇന്ന് സംപ്രേഷണം ചെയ്യും Read More »