‘മുഖ്യമന്ത്രിക്കൊപ്പം മോഹൻലാൽ’ ;അഭിമുഖത്തിന്റെ ടീസർ പുറത്ത്
മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ പുറത്ത്. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കണ്ടും മിണ്ടിയും… ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ’ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ ചിത്രീകരിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം എപ്പോൾ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ക്ലിഫ് ഹൗസ് അങ്കണത്തിൽ ഇരുവരും ഒന്നിച്ച് നടക്കുന്നതും നായയെ പരിപാലിക്കുന്നതും ടീസറിലുണ്ട്..മുഖ്യമന്ത്രിയുടെ ഔദ്യോഗിക […]
‘മുഖ്യമന്ത്രിക്കൊപ്പം മോഹൻലാൽ’ ;അഭിമുഖത്തിന്റെ ടീസർ പുറത്ത് Read More »










