Reporter

സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു.

കളമശ്ശേരി: കാൽ നൂറ്റാണ്ട് കാലം മുടങ്ങിക്കിടന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട എച്ച്.എം.ടി-എൻ.എ.ഡി ഭാഗത്ത് റോഡിന്റെ നിർമാണത്തിന് മുന്നോടിയായുള്ള കാട് വെട്ടിത്തെളിക്കലും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. റോഡിന്റെ ടെൻഡർ നടപടികൾ മാർച്ച് ഒന്നിന് പൂർത്തിയാക്കി നിർമാണമാരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമിച്ചിരുന്ന 1.9 കി.മി റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും. എച്ച്.എം.ടിയുടേയും എൻ.എ.ഡിടേയും ഭൂമി റോഡ് നിർമാണത്തിന് […]

സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നു. Read More »

കെടിഡിസി ചെയർമാൻ പി കെ ശശി സ്ഥാനം രാജിവച്ചു

പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശി സ്ഥാനം രാജിവച്ചു. ടൂറിസം സെക്രട്ടറിയ്‌ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സിപിഎം പ്രാദേശികനേതൃത്വവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം പിണക്കത്തിലായിരുന്നു. കഴിഞ്ഞ ദിവസം കോൺഗ്രസ് പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുമെന്ന സൂചനകളുമുണ്ടായിരുന്നു. ഷൊർണൂർ മുൻ എംഎൽഎയായ അദ്ദേഹം നിലവിൽ പാർട്ടി ബ്രാഞ്ച് അംഗം മാത്രമാണ്. രണ്ട് തവണ പാർട്ടി അച്ചടക്ക നടപടിയ്‌ക്ക് അദ്ദേഹം വിധേയനായിരുന്നു. സിപിഎം പ്രാദേശിക നേതൃത്വം നേരത്തെതന്നെ അദ്ദേഹത്തെ കെടിഡിസി ചെയർമാൻ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ

കെടിഡിസി ചെയർമാൻ പി കെ ശശി സ്ഥാനം രാജിവച്ചു Read More »

കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താം; സുപ്രധാന തീരുമാനവുമായി സർക്കാർ

ടെറ്റിലും സുപ്രധാന തീരുമാനവുമായി സർക്കാർ. ഭിന്നശേഷി സംവരണത്തിലെ സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘എൻഎസ്എസിന് ബാധകമായ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമായിരിക്കും. കെ ടെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടുവർഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത് ഒഴിവാക്കും. സുപ്രീം കോടതി വിധി അനുസരിച്ചായിരിക്കും അന്തിമ

കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താം; സുപ്രധാന തീരുമാനവുമായി സർക്കാർ Read More »

പാർട്ടിയുടെ തീരുമാനം അനുസരിക്കും;സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വി എ അരുൺ കുമാർ

ന്യൂഡൽഹി: മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാർ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് അരുൺ മാധ്യമങ്ങളോട് പറഞ്ഞത്. തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും ഇതുവരെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പാർട്ടി ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം അനുസരിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.’ഇതുവരെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ഒന്നും ആലോചിച്ചിട്ടില്ല. ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്. സുരേഷ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥിയെന്ന വാർത്ത ഞാൻ കേട്ടില്ല. അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.

പാർട്ടിയുടെ തീരുമാനം അനുസരിക്കും;സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വി എ അരുൺ കുമാർ Read More »

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ഇടുക്കി: റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഇടുക്കി തൊടുപുഴ മുതലക്കോടത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. മുതലക്കോടം സ്വദേശി ജെയ്‌‌സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടമുണ്ടായത്.ഒരു മാസമായി കുഴി മൂടാതെ ഇട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുഴി മൂടണമെന്ന് ഏറെ നാളായി ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവികൊണ്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം Read More »

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് 9 വർഷം,​ അവൾക്കൊപ്പം ക്യാമ്പയിനുമായി ഡബ്ല്യുസിസി

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തിന് 9 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമാ കളക്ടീവ്. നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസമായിരുന്നു അവൾ സധൈര്യംഅനീതിക്കെതിരെ പ്രതികരിച്ചത് എന്ന്ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആ ധീരമായ ചുവടുവെപ്പിൽ നിന്നാണ് #Avalkoppam (അവൾക്കൊപ്പം) എന്ന പ്രസ്ഥാനം

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് 9 വർഷം,​ അവൾക്കൊപ്പം ക്യാമ്പയിനുമായി ഡബ്ല്യുസിസി Read More »

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകും. ഹൈക്കോടതിയുടെ കർശന നിർദേശത്തെത്തുടർന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുൽ ഹാജരായിരുന്നു. നാളെയും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.ഇന്നലെ ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ വൈകിട്ടു നാലുവരെ നീണ്ടു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുലിനെ

രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിൽ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം Read More »

ആദിത്യയുടെ മരണം;കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് ഇതുവരെയും തെളിവില്ലെന്ന് പൊലീസ്

എറണാകുളം: ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ 16കാരി ആദിത്യയുടെ മരണത്തില്‍ കൊറിയൻ സുഹൃത്തിന് പങ്കുണ്ടെന്ന വാദം തെറ്റെന്ന് പൊലീസ്. ഇതുവരെയും കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് തെളിവില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുകളുടെ മൊഴിയിൽ കൊറിയൻ ബന്ധമുണ്ടെന്നതിന് സൂചന ഇല്ല. ഫോണിൽ ഡിലീറ്റ് ചെയ്ത ഫയലുകൾ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കുട്ടികളുടെ ബോധവത്കരണത്തിന് സ്റ്റുഡന്റസ് പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ രൂപീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊറിയൻ ഭ്രമം തടയാൻ ബോധവത്കരണം നടത്തും. സ്കൂളിലും കോളേജിലും ബോധവത്കരണം നടത്തും. സൈബർ പോലീസ് ഉൾപ്പെടുന്ന സംഘത്തെ

ആദിത്യയുടെ മരണം;കൊറിയൻ സുഹൃത്ത് ഉണ്ടെന്നതിന് ഇതുവരെയും തെളിവില്ലെന്ന് പൊലീസ് Read More »

ആറ്റുകാൽ പൊങ്കാല; ഭക്തർക്ക് നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു. എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ രജിസ്‌ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ വെള്ളം ഉപയോഗിക്കുന്നുവെങ്കിൽ ആയതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് ബോധവത്കരണ ക്ലാസ്

ആറ്റുകാൽ പൊങ്കാല; ഭക്തർക്ക് നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ വകുപ്പ് Read More »

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്കെന്ന് സൂചന; കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: സിപിഐ വിട്ട് നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകിക്കൊണ്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.നേരത്തെ സിനിമാ താരവും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാർ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ജയൻ ചേർത്തലയും കോൺഗ്രസ് നേതൃത്വവുമായി അടുക്കുന്നത്. മേഖലകളിലെ പ്രമുഖരെ പാർട്ടിയിലേക്ക് എത്തിച്ച് കരുത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് നേതൃത്വം ചർച്ചകൾ

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്കെന്ന് സൂചന; കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി Read More »