Reporter

ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവ് റിമാൻഡില്‍

വെഞ്ഞാറമൂട്: ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവ് റിമാൻഡില്‍. വാമനപുരം കണിച്ചോട് വാര്യംകോണം ചരുവിള പുത്തന്‍ വീട്ടില്‍ അശ്വതിയാണ് (35) റിമാൻഡിലായത്. ഇവരുടെ മകളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തൊഴിലുറപ്പ് പണിക്ക് പോയി മടങ്ങി വന്ന അശ്വതിയുടെ മാതാവ് കുട്ടിയെ തട്ടി വിളിച്ചിട്ടും അനക്കമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹമെത്തി കുട്ടിയെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ഡോക്ടറുടെ പരിശോധനയില്‍ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയുമുണ്ടായി. പരിശോധനയില്‍ കുട്ടിയുടെ കഴുത്തില്‍ വിരലുകള്‍ കൊണ്ട് അമര്‍ത്തിപ്പിടിച്ചതിന്റെ അടയാളങ്ങളും കണ്ടെത്തി. […]

ഒരു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവ് റിമാൻഡില്‍ Read More »

കെ.ബി. ഗണേശ് കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേശ് കുമാർ പ്രസിഡന്റായ എൻ.എസ്.എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു,​ ഗണേശിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് യൂണിയനിലെ പത്ത് അംഗങ്ങൾ താലൂക്ക് യൂണിയനിൽ നിന്ന് രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിട്ടത്. എൻ.എസ്.എസിന്റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായ ഗണേശ് കുമാറിന്റെ നടപടികളിൽ യൂണിയനിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേശിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേശിന് ഏകാധിപത്യം എന്നായിരുന്നു വിമർ‌ശനം. ഭാര്യയുടെ ആരോപണങ്ങളും

കെ.ബി. ഗണേശ് കുമാറിന് തിരിച്ചടി; പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചുവിട്ടു Read More »

കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ. താൻ മത്സരിക്കുന്നത് കണ്ണൂർ ജില്ലയിലുടനീളം യുഡിഎഫിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം. തിങ്കളാഴ്‌ച രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്‌ചയിൽ ഇക്കാര്യം അറിയിച്ചേക്കും.എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന നയത്തിൽ ഇളവ് വേണമെന്ന ആവശ്യവും സുധാകരൻ മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ അനുകൂലിച്ച് കണ്ണൂരിൽ അനുയായികൾ പോസ്റ്ററുകൾ പതിപ്പിക്കുകയും സോഷ്യൽ മീഡിയയിൽ വൈകാരികമായ പ്രതികരണങ്ങൾ ഉയർത്തുകയും ചെയ്‌തു. ഇത് കോൺഗ്രസ് നേതൃത്വത്തെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെ സുധാകരനെ അനുനയിപ്പിക്കാൻ വി

കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് കെ സുധാകരൻ Read More »

യുവാവിനെയും പെൺസുഹൃത്തിനെയും ബൈക്കിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച 19-കാരൻ അറസ്റ്റിൽ

നിലമ്പൂർ: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിലിനെ(19)യാണ് അറസ്റ്റ് ചെയ്തത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനുശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽനിന്നാണ് നിലമ്പൂർ സി.ഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം ഉൾപ്പെടെ ചേർന്നു പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി പന്ത്രണ്ടരയോടെ പൊങ്ങല്ലൂരിലാണ് സംഭവം. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ച ബൈക്കിൽ, കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അശ്മിൽ സഞ്ചരിച്ചിരുന്ന കാർ ഇടിപ്പിക്കുകയായിരുന്നെന്ന്

യുവാവിനെയും പെൺസുഹൃത്തിനെയും ബൈക്കിൽ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച 19-കാരൻ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി യുവാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. കൊല്ലം ചടയമംഗലം സ്വദേശി എസ് ബിനുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഇതിലൂടെ അഞ്ചുപേർക്കാണ് പുതുജീവൻ ലഭിക്കാൻ പോകുന്നത്. മാർച്ച് പത്ത് ചൊവ്വാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിനുവിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് അവയവങ്ങൾ പുതുജീവൻ നൽകും.

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; അഞ്ചുപേർക്ക് പുതുജീവനേകി യുവാവ് Read More »

എം ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ ചുമതലയിൽ നിന്ന് നീക്കി

തിരുവനന്തപുരം: എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ മാറ്റി. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ക്കു ചുമതല കൈമാറി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതോടെയാണ് ഐപിഎസുകാരനായ അജിത്കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് സര്‍ക്കാരിന് ഒഴിവാക്കേണ്ടിവന്നത്. ഐഎഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിഎടി ഉത്തരവ്. ശബരിമല ട്രാക്ടര്‍ വിവാദത്തിനു പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബറ്റാലിയന്‍ എഡിജിപി സ്ഥാനത്തുനിന്ന്

എം ആർ അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണര്‍ ചുമതലയിൽ നിന്ന് നീക്കി Read More »

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു

കണ്ണൂർ:സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരനെ അനുനയിപ്പിക്കാൻ നേതൃത്വം. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ എത്താൻ വേണ്ടിയാണ് നിർദേശം. കഴിഞ്ഞ ദിവസം ചർച്ചകൾക്കിടെ പിണങ്ങിയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചത്. എംപിമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ലെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇക്കാര്യം സുധാകരനേയും അറിയിച്ചിരുന്നു. എന്നാൽ സുധാകരൻ കണ്ണൂരിൽ മത്സരിക്കാനായി നേരത്തെ തന്നെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സുധാകരൻ പറയുന്ന ആളെ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ്

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചു Read More »

ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു

ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ച കുതിര അഴിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാർത്തികപ്പള്ളി ചെറുകീരത്ത് സുരേഷ്‌കുമാർ (42) ആണ് മരിച്ചത്. അശ്വതി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര വളപ്പിൽ എത്തിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്ന ജോലികളിൽ ഏർപ്പെട്ടിരിക്കെയായിരുന്നു അപകടം. ഉയരത്തിൽ നിന്നും താഴേക്ക് വീണ സുരേഷിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം.പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയായി പ്രവർത്തിച്ചു വരികയായിരുന്നു. അവിവാഹിതനാണ്.

ക്ഷേത്രത്തിലെ കെട്ടുകാഴ്ച അഴിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു Read More »

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നതായി വിവരം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നതായി വിവരം.ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നേരത്തേ സ്വീകരിച്ചിരുന്ന നിലപാടുമായി ഇനി മുന്നോട്ടുപോകാനാവില്ല എന്ന നിലപാടിലാണ് പാർട്ടി എത്തിനിൽക്കുന്നത് എന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണം എന്ന മുൻനിലപാട് മാറ്റി, വിശ്വാസികൾക്കൊപ്പം എന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. ഒരു രാഷ്ട്രീയ പ്രതിസന്ധി

ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നതായി വിവരം Read More »

വേടന്റെ പരിപാടി കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ

കാസർകോട്: പൊയിനാച്ചിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറമ്പ സ്വദേശികളായ വേണുഗോപാൽ, സ്മിത എന്നിവരാണ് മരിച്ചത്. കഴിഞ്ഞവർഷം ഡിസംബറിൽ വേടന്റെ പരിപാടിക്കുശേഷം മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കളാണ് ഇവർ. മകന്റെ മരണത്തിലുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. വേണുവിന്റെയും സ്മിതയുടെ മകൻ ശിവാനന്ദ് ഡിസംബർ 29-ന് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീതപരിപാടിക്കിലെ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതിനുശേഷം മാനസികമായി ഇരുവരും ഏറെ വിഷമത്തിലായിരുന്നുവെന്നാണ് വിവരം.മാനസികാരോഗ്യ വിദഗ്ദരുടെ സഹായത്താൽ ഇവർ തിരികെ ജീലിതത്തിലേക്ക് മടങ്ങിവരാനുള്ള

വേടന്റെ പരിപാടി കഴിഞ്ഞ് മടങ്ങവേ ട്രെയിൻതട്ടി മരിച്ച യുവാവിന്റെ മാതാപിതാക്കൾ ജീവനൊടുക്കിയ നിലയിൽ Read More »