Reporter

നാല് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ

ആദൂർ (കാസർകോട്): നാല് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. അഡൂർ ദേവറഡുക്കയിലെ സുജിത്താണ് (25) അറസ്റ്റിലായത്. ബി.ജെ.പി. അനുഭാവിയാണ് കേസിലെ പ്രതിയെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽനിന്ന്‌ ഇറക്കി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടി അസ്വസ്ഥതപ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ […]

നാല് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ Read More »

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് 10 കേന്ദ്ര തൊഴിലാളി സംഘടനകൾ, ദേശീയതൊഴിലാളി ഫെഡറേഷൻ എന്നിവ ചേർന്ന് ആഹ്വാനംചെയ്ത ദേശീയപണിമുടക്ക് ബുധനാഴ്ച അർധരാത്രി തുടങ്ങും. വ്യാഴാഴ്ച അർധരാത്രി വരെയാണ് 24 മണിക്കൂർ പണിമുടക്ക്.

24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ Read More »

പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് റോഷി അഗസ്റ്റിൻ

പാലാ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിലെ സ്ഥാനാർഥി ജോസ് കെ. മാണിയെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. പാലാ മണ്ഡലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. അതിനിടെയാണ് പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ പ്രഖ്യാപിച്ചത്. എല്‍.ഡി.എഫ് വികസനമുന്നേറ്റ യാത്രയുടെ ഭാഗമായി അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു റോഷി അഗസ്റ്റിന്‍റെ ഈ പ്രഖ്യാപനം. എന്നാൽ ഇക്കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ ജോസ് കെ. മാണിയുടെ പ്രതികരണം. ഇത്തവണ മത്സരിക്കുമോ എന്ന് ജോസ്

പാലായിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് റോഷി അഗസ്റ്റിൻ Read More »

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തെ കൂടാതെ അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്. തിരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരേ ജില്ലയിൽ മൂന്ന് വർഷം തുടരുന്നവരെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ,

കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് 28ന് ശേഷം പ്രഖ്യാപിച്ചേക്കും Read More »

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. ദീപക്കിന്റെ ഫോണ്‍ ,ലാപ്‌ടോപ്പ് എന്നിവയുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ദീപക്കിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ലാപ്‌ടോപും മൊബൈല്‍ ഫോണും പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയിരുന്നു. ഇതിന്റെ പരിശോധനാഫലം പുറത്തുവരാതെ ഷിംജിതയ്ക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു കുടുംബത്തിന്റെ അഭിഭാഷകന്റെ വാദം. കൂടാതെ, ഷിംജിത ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്‌തെന്നും വാദിച്ചു. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം തെളിഞ്ഞതിന് ശേഷം മാത്രമേ ജാമ്യം നല്‍കാന്‍

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ Read More »

രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും

കൊച്ചി: മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ കെ.ബാബു മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ തൃപ്പൂണിത്തുറയിൽ നടൻ രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായായേക്കും. താരവുമായി കോൺഗ്രസ് നേതാക്കൾ ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് വിവരം. ബിജെപി ഇതാദ്യമായി ഭരണം പിടിച്ച തൃപ്പൂണിത്തുറ നഗരസഭ ഉൾപ്പെടുന്ന മണ്ഡലം നിലനിർത്തുക കോൺഗ്രസിനും അഭിമാനപ്രശ്നമാണ്. വിജയസാധ്യത എന്ന ഒറ്റ മാനദണ്ഡത്തിലാണ് പല പേരുകൾക്കൊടുവിൽ രമേശ് പിഷാരടിയിലേക്ക് പാർട്ടി എത്തിയത്. കെ.ബാബു മാറുന്ന സാഹചര്യത്തിൽ ജില്ലയിൽ സാമുദായിക സമവാക്യം പാലിക്കുന്നതിനായി ജില്ലയിലെ ഏതെങ്കിലും ഒരു

രമേശ് പിഷാരടി തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർഥിയായേക്കും Read More »

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയിൽ’

തിരുവനന്തപുരം: കാമുകിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ നിലയിൽ. തോന്നയ്ക്കൽ ലാൽഭാഗ് നഗർ ഉഷഭവനിൽ കിരൺ (27) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ സുഹൃത്തിന്റെ വീട്ടിലാണ് കിരൺ ആത്മഹത്യ ചെയ്തത്. മകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ചെന്ന് പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കിരൺ അടക്കം നാല് പേർക്കെതിരെ കേസെത്തു. ഇതിന്റെ വിഷമത്തിലായിരുന്നു കിരൺ. ദൃശ്യങ്ങൾ താൻ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കിരൺ അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞത്.ഫോണിൽ സൂക്ഷിച്ച ദൃശ്യങ്ങൾ

കാമുകിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു; യുവാവ് ജീവനൊടുക്കിയ നിലയിൽ’ Read More »

ഷോക്കറ്റ് പിടഞ്ഞ മയിലിന് സി.പി.ആർ. നൽകി രക്ഷകരായി അഗ്നിരക്ഷ ഉദ്യോഗസ്ഥർ

പാലക്കാട്: ഷോക്കറ്റ് പിടഞ്ഞ മയിലിന് പുതുജീവൻ നൽകി പാലക്കാട്‌ അഗ്നിരക്ഷ ഉദ്യോഗസ്ഥർ. സമയോചിതമായി ഇടപെട്ട് മയിലിന് സി.പി.ആർ. നൽകിയും ആശുപത്രിയിൽ എത്തിച്ചുമാണ് ജീവൻ രക്ഷിച്ചത്. പാലക്കാട്‌ സിവിൽ സ്റ്റേഷന് സമീപത്ത് തിങ്കളാഴ്ച രാവിലെയാണ് സംഭവം. സിവിൽ സ്റ്റേഷനു സമീപത്തുള്ള ട്രാൻസ്ഫോർമറിനു താഴെ ആളുകൾ കൂടിനിൽക്കുന്നതു കണ്ടാണ് അഗ്നിരക്ഷാജീവനക്കാർ അവിടേക്ക് ഓടിയെത്തിയത്.ട്രാൻസ്‌ഫോമറിൽനിന്ന് ഷോക്കേറ്റ് വീണുകിടക്കുകയായിരുന്നു മയിൽ. ശ്വാസമെടുക്കാൻ പ്രയാസപ്പെടുന്ന മയിലിനെ കൈയിലെടുത്ത് ഉദ്യോഗസ്ഥരായ ആർ. സതീഷ്, ആർ. രാജേഷ്, കെ. ഷാജി അടക്കമുള്ളവർ തിരിച്ച് സ്റ്റേഷനിലേക്കോടി. ഇവരുടെ നേതൃത്വത്തിൽ

ഷോക്കറ്റ് പിടഞ്ഞ മയിലിന് സി.പി.ആർ. നൽകി രക്ഷകരായി അഗ്നിരക്ഷ ഉദ്യോഗസ്ഥർ Read More »

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു;

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി റോഡിലേക്ക് തെറിച്ചുവീണു. കോതമംഗലം ജിഎൽപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരാദ്ധ്യയാണ് റോഡിലേക്ക് തെറിച്ചുവീണത്. കൈയ്‌ക്കും കാലിനും പരിക്കേറ്റു. കുറുവങ്ങാട് സെൻട്രൽ യുപി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്. വാഹനത്തിൽ എത്രകുട്ടികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.അമിതവേഗത്തിൽ പോകുന്ന ഓട്ടോയിൽ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്തുണ്ടായിരുന്ന

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ആറുവയസുകാരി തെറിച്ചുവീണു; Read More »

ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എം.എൽ.എയും ചലച്ചിത്ര പ്രവർത്തകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്. 2025 നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം

ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു Read More »