Reporter

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്. മലയാളിയുടെ മനോവിചാരങ്ങൾക്ക് അക്ഷരരൂപം നൽകിയ തൂലികയായിരുന്നു അദ്ദേഹം. പ്രണയത്തിന്റെ മഞ്ഞുതുള്ളിയും വിരഹത്തിന്റെ കനൽത്തരിയും ഒരേപോലെ ആ വരികളിൽ വിരിഞ്ഞു. തൂലികത്തുമ്പിലെ പ്രഭ മങ്ങാതെ മലയാളിയുടെ ചുണ്ടുകളിൽ ആ ​ഗാനങ്ങൾ ഇന്നും അനശ്വരമായി തുടരുന്നു… കോഴിക്കോട് പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് 1നാണ് ജനനം. ബാല്യകാലം മുതൽക്കേ സാഹിത്യത്തോടും നാടകത്തോടും ആഭിമുഖ്യം പുലർത്തിയിരുന്നു അദ്ദേഹം. ആകാശവാണിയിലും തരംഗിണി പോലുള്ള ഓഡിയോ കമ്പനികളിലും ലളിതഗാനങ്ങൾ രചിച്ചുകൊണ്ടാണ് […]

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ് Read More »

നിയമസഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞവർ മത്സരിക്കേണ്ടെന്ന് എഐസിസി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 വയസ് കഴിഞ്ഞവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റില്ല. എഐസിസിയുടെ തീരുമാനം കേരളത്തിലെ നേതാക്കളെ അറിയിച്ചു. ഇതോടെ എം.എം. ഹസന്‍, പാലോട് രവി, എം എ വാഹിദ് തുടങ്ങിയ പലരും സീറ്റ് പട്ടികയില്‍ നിന്ന് പുറത്താകും. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കണമെന്നാണ് എഐസിസി നിര്‍ദേശം. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി രണ്ട് തവണ കേരളത്തിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അരുവിക്കരയില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച മുന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്

നിയമസഭാ തെരഞ്ഞെടുപ്പിൽ 75 വയസ് കഴിഞ്ഞവർ മത്സരിക്കേണ്ടെന്ന് എഐസിസി Read More »

ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം; 44-കാരന് മൂന്നുവർഷം കഠിനതടവ്

പട്ടാമ്പി: ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 44-കാരന് മൂന്നുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. തിരുവേഗപ്പുറ നെടുങ്ങോട്ടൂർ കോട്ടയിൽവീട്ടിൽ സുനിൽകുമാറിനാണ് പട്ടാമ്പി പോക്സോ കോടതി ജഡ്ജി ദിനേശൻ പിള്ള ശിക്ഷവിധിച്ചത്. പിഴത്തുക കുട്ടിക്ക് നൽകാനും വിധിയായിട്ടുണ്ട്. 2023 ജൂൺ ഏഴിനാണ് സംഭവം. പട്ടാമ്പി ബസ്സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പട്ടാമ്പി സബ് ഇൻസ്പെക്ടർ സുഭാഷാണ് അന്വേഷണംനടത്തി കുറ്റപത്രം സമർപ്പിച്ചത്. കോടതിയിൽ പ്രോസിക്യൂട്ടർ കെ. സന്ദീപ് ഹാജരായി. എ.എസ്.ഐ. എസ്. മഹേശ്വരി

ബസിൽ 17-കാരനുനേരേ ലൈംഗികാതിക്രമം; 44-കാരന് മൂന്നുവർഷം കഠിനതടവ് Read More »

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു

കാ​സ​ർ​കോ​ട്:​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ​ ​യു​വ​തി​യെ​ ​വാ​ട​ക​ ​മു​റി​യി​ൽ​ ​തൂങ്ങി​ മ​രി​ച്ച​ ​നി​ല​യി​ൽ​കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ​ആ​ദൂ​ർ​ ​സ്വ​ദേ​ശി​ ​ചി​ന്നു​ ​പാ​പ്പു​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​കെ.​രേ​ഷ്മ​യാണ് ​(24​)​ മ​രി​ച്ച​ത്. ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ ​ ​വാ​ട​ക​ ​ക്വാർ​ട്ടേ​ഴ്സി​ലാണ് ​ ​മൃതദേഹം കണ്ടെത്തി​യത്.​​ ​ചിന്നുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനുശേഷമായിരിക്കും തുടരന്വേഷണമെന്നും പൊലീസ് വ്യക്തമാക്കി.ചി​ന്നു​ കാ​സ​ർ​കോ​ട് ​ഒ​റ്റ​യ്ക്കാ​ണ് ​താ​മ​സി​ച്ചി​രു​ന്ന​ത്.​ ​തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് ചിന്നുവിനെ തൂങ്ങിയനിലയിൽ

ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹത; ആൺസുഹൃത്തിനെ ചോദ്യം ചെയ്യുന്നു Read More »

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു

കൊച്ചി: അർബുദത്തിനോട്‌ പൊരുതുന്ന നിരവധിപേർക്ക് ആശ്വാസത്തണലാകുന്ന കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ലോകോത്തര അർബുദ ചികിത്സാസ‍ൗകര്യങ്ങളുമായി 449 കോടി രൂപ ചെലവഴിച്ച് കളമശേരിയിൽ നിര്‍മിച്ച ഒമ്പതുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ്, എംഎൽഎമാരായ കെ ബാബു, ഉമ തോമസ്, അൻവർ സാദത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അർബുദ ചികിത്സയിലും ഗവേഷണത്തിലും മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച അത്യാധുനിക

കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ നാടിന് സമർപ്പിച്ചു Read More »

ചുമയും ശ്വാസതടസ്സവും; ശരദ് പവാർ ആശുപത്രിയിൽ

പൂനെ: എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയെയും ശ്വാസതടസ്സത്തെയും തുടർന്നാണ് അദ്ദേഹത്തെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച ഉച്ചയോടെ ബാരാമതിയിൽ നിന്ന് സ്വകാര്യ വാഹനത്തിലാണ് പവാറിനെ ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ ഐസിയുവിൽ അല്ല, മറിച്ച് പ്രൈവറ്റ് റൂമിലാണ് അദ്ദേഹം കഴിയുന്നത്. കടുത്ത ശാരീരിക അധ്വാനവും സമ്മർദ്ദവുമാണ് ആരോഗ്യനില വഷളാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.കൂടുതൽ പരിശോധനാ ഫലങ്ങൾ വന്ന ശേഷം മുംബൈയിലേക്ക്

ചുമയും ശ്വാസതടസ്സവും; ശരദ് പവാർ ആശുപത്രിയിൽ Read More »

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ

ആദൂർ: സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ ആയ കാസർഗോഡ് ആദൂർ സ്വദേശി ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ. വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ Read More »

ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് ജീവനൊടുക്കി. മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്. വീടിന്റെ കാർപോർച്ചിലെ സീലിങ് ഹുക്കിലാണ് പ്രദീപിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് വർഷമായി തച്ചോട്ട് കാവ് ജംഗ്ഷനു സമീപം’ തച്ചോട്ട്’ എന്ന പേരിൽ ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. രണ്ടാം ഭാര്യയായ തച്ചോടുകാവ് സ്വദേശി

ഭാര്യയ്‌ക്കെതിരെ വീഡിയോ പുറത്തുവിട്ട് യുവാവ് ജീവനൊടുക്കി Read More »

സംസ്ഥാനത്ത് താപനില ഉയർന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ജാഗ്രതാ നിർദേശങ്ങൾ പകൽ 11 മുതൽ മുതൽ വൈകുന്നേരം 3 മുതൽ വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

സംസ്ഥാനത്ത് താപനില ഉയർന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

ആര്‍ജെഡിയിലെ തര്‍ക്കം;അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: മുന്നണി മാറ്റത്തെ ചൊല്ലി ആർജെഡിയിൽ തർക്കം. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് രാജി സന്നദ്ധത അറിയിച്ചത്. യോഗത്തിൽ മുന്നണി വിടണമെന്ന ആവശ്യം ചില ജില്ലാ കമ്മിറ്റികൾ ഉന്നയിച്ചു. എന്നാൽ മുന്നണി മാറ്റത്തെ മുൻ മന്ത്രി കെ.പി മോഹനൻ ഉൾപ്പെടെയുള്ളവർ എതിർത്തു. തർക്കത്തിനിടയിലാണ് രാജി സന്നദ്ധത അറിയിച്ചത്. മുന്നണി വിടണമെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം നേതാക്കൾ. തദ്ദേശ

ആര്‍ജെഡിയിലെ തര്‍ക്കം;അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ച് എം. വി ശ്രേയാംസ് കുമാര്‍ Read More »