സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ താപനില 34 ഡിഗ്രി മുതൽ 37ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. […]
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും Read More »










