Reporter

‘കണ്ണൂർ എന്റെ ഹൃദയരക്തം’; സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക കുറിപ്പുമായി കെ സുധാകരൻ

കണ്ണൂർ: സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക ഫേയ്സ്ബുക്ക് കുറിപ്പുമായി കെ. സുധാകരൻ. കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്റെ ഫേയ്സ്ബുക്ക് കുറിപ്പ്. സ്ഥാനാർഥി ചർച്ചകളിൽ അതൃപ്തി പ്രകടമാക്കി ഡൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് സുധാകരൻ ഫേയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. കണ്ണൂർ തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ് എന്നും തന്റെ മേൽവിലാസമാണെന്നും സുധാകരൻ കുറിപ്പിൽ പറയുന്നു. സിപിഎമ്മുമായുള്ള ഏറ്റുമുട്ടലും പ്രസ്ഥാനത്തിന്റെ വളർച്ചയും സുധാകരൻ ഫേയ്സ്ബുക്ക് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നുണ്ട്. ഫേയ്സ്ബുക്ക് കുറിപ്പ് പൂർണരൂപം: കണ്ണൂർ എന്നത് എന്റെ ഹൃദയരക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് […]

‘കണ്ണൂർ എന്റെ ഹൃദയരക്തം’; സീറ്റ് വിവാദങ്ങൾക്കിടെ വൈകാരിക കുറിപ്പുമായി കെ സുധാകരൻ Read More »

സിലിണ്ടറുകളുടെ ക്ഷാമം;ടെ‌ക്‌നോപാർക്കിന്റെ പ്രവർത്തനവും പ്രതിസന്ധിയിൽ

തിരുവനന്തപുരം: വാണിജ്യത്തിനുള്ള പാചകവിതരണ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ ടെ‌ക്‌നോപാർക്കിന്റെ പ്രവർത്തനവും പ്രതിസന്ധിയിലായി. ഹോട്ടലുകൾ, ഹോസ്‌റ്റലുകൾ എന്നിവ അടച്ചിടാനുള്ള നീക്കം ജീവനക്കാരെയും ബാധിക്കും. ഒരാഴ്‌ചയായി വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിതരണം പൂർണമായും നിലച്ചിരിക്കുകയാണെന്ന് സ്ഥാപന ഉടമകൾ പറയുന്നു. ആശുപത്രികളിലേക്ക് വേണ്ടി മാത്രമാണ് കമ്പനികൾ സിലിണ്ടറുകൾ നൽകുന്നതെന്ന് ഏജൻസികളും വ്യക്തമാക്കുന്നു.ടെക്‌നോപാർക്കിനകത്തെ കഫ്‌ടീരിയകൾ പലതും അടച്ചുതുടങ്ങി. കമ്പനികൾ കഫ്‌ടീരിയകളുടെ എണ്ണം കുറച്ചു. ഭൂരിഭാഗം റസ്റ്ററന്റുകളും ഹോട്ടലുകളും അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. ഇത് ടെക്‌നോപാർക്കിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കുമെന്നാണ് ആശങ്ക. കമ്പനികളിൽ പല ഷിഫ്‌റ്റുകളിലായി 24 മണിക്കൂറും

സിലിണ്ടറുകളുടെ ക്ഷാമം;ടെ‌ക്‌നോപാർക്കിന്റെ പ്രവർത്തനവും പ്രതിസന്ധിയിൽ Read More »

എംപിമാർ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്തി. ഡൽഹിയിലെ ഇന്നത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെ പാർട്ടിയെ അറിയിച്ചിരുന്നു. എന്നാൽ എംപിമാർ മത്സരിക്കുന്നതിൽ സംസ്ഥാനത്ത നേതാക്കൾ ശക്തമായി എതിർത്തിരുന്നു. ഹൈക്കമാൻഡും ഇതുവരെയും ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. സുധാകരനെ അനുനയിപ്പിക്കാൻ ഡൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ച നടന്നു വരികയായിരുന്നു. ഇതിനിടെയാണ് സുധാകരൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കെപിസിസി പ്രസിഡന്റ്

എംപിമാർ മത്സരിക്കേണ്ടെന്ന് നേതൃത്വം; കെ. സുധാകരൻ കടുത്ത അതൃപ്തിയിൽ Read More »

വി.പി. സാനു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ മുൻ അഖിലേന്ത്യ പ്രസിഡന്‍റുമായ വി.പി. സാനുവിനെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്‍റായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. നിലവിലെ പ്രസിഡന്‍റും മുൻ ഫുട്ബാൾ താരവുമായ യു. ഷറഫലി രാജിവെച്ച ഒഴിവിലാണ് നിയമനം. ഷറഫലിയെ നിലമ്പൂർ സീറ്റിൽ മത്സരിപ്പിക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ചതെന്നാണ് വിവരം. മലപ്പുറം കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിയായ സാനു, വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുപ്രവർത്തനരംഗത്ത് എത്തിയത്. മലപ്പുറത്തുനിന്ന് രണ്ടുതവണ

വി.പി. സാനു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് Read More »

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എസ്.യു പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചത്. കെ.എസ്‌.യു കണ്ണൂര്‍

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്: കെ.എസ്.യു പ്രവർത്തകർ ഇന്ന് ജയിൽ മോചിതരാകും Read More »

ഉംറയ്ക്കു പോകാനിരിക്കേ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു

മംഗലപുരം: നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കണിയാപുരം പള്ളിനട എ.എ. മൻസിലിൽ അനിൽ കമാൽ-സഫീറ ദമ്പതിമാരുടെ മകൻ മുഹമ്മദ് അഫ്രാൻ(16) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനായി വ്യാഴാഴ്ച രാത്രി യാത്ര തിരിക്കാനിരിക്കേയാണ് അപകടം. കണിയാപുരം ഭാഗത്തുനിന്ന്‌ മസ്താൻമുക്കിലേക്കു പോകുന്ന വഴി അതേ ദിശയിലേക്കു പോയ ലോറിയിലേക്ക് അഫ്രാൻ ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ അഫ്രാൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.കണിയാപുരം വാടകയിൽ മുക്കിലെ എം.ജി.എം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അഫ്രാൻ. ആദിൽ,

ഉംറയ്ക്കു പോകാനിരിക്കേ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു Read More »

എൽ.പി.ജി. വിതരണം:ഗ്രാമീണമേഖലയിൽ ബുക്കിങ് ഇടവേള 45 ദിവസമാക്കി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ പാചകവാതകലഭ്യതയെ ബാധിച്ചതോടെ ഗ്രാമീണമേഖലയിൽ സിലിൻഡർ ബുക്കിങ്ങിനുള്ള ഇടവേള 25-ൽനിന്ന് 45 ദിവസമായി വർധിപ്പിച്ചു. ഹോർമുസ് കടലിടുക്ക് അടച്ചത് പാചകവാതകത്തിന്റെ ആഭ്യന്തര വിതരണത്തെ ബാധിച്ചെന്നും രാജ്യം മുൻപെങ്ങും കാണാത്ത സാഹചര്യമാണിതെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. അതേസമയം, രാജ്യത്തെവിടെയും എൽ.പി.ജി. ലഭ്യത ഇല്ലാതായിട്ടില്ലെന്നും ബുക്കിങ് പലമടങ്ങ് വർധിച്ചത് പരിഭ്രാന്തിയെത്തുടർന്നാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. എൽ.പി.ജി. ലഭ്യത ഉറപ്പാക്കാൻ കേന്ദ്രം കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനസർക്കാരുമായി ആലോചിച്ച് എണ്ണവിതരണക്കമ്പനികൾ കൂടുതൽ വാണിജ്യസിലിൻഡറുകൾ നൽകും. ഇവയുടെ വിതരണത്തിനുള്ള മുൻഗണന

എൽ.പി.ജി. വിതരണം:ഗ്രാമീണമേഖലയിൽ ബുക്കിങ് ഇടവേള 45 ദിവസമാക്കി Read More »

കേരളത്തിൽ വോട്ടെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തിയ്യതി പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ്

കേരളത്തിൽ വോട്ടെടുപ്പ് നടക്കുക ഒറ്റഘട്ടമായി; തിയ്യതി പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം Read More »

സംസ്ഥാനത്ത് ചൂട് കൂടും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരയുന്നതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച് 12, 13 തീയതികളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഏറ്റവും ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യൻ വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും

സംസ്ഥാനത്ത് ചൂട് കൂടും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട് Read More »

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, വി വി അക്ഷയ്, ബിതുല്‍ ബാലന്‍, സി എച്ച് മുബാസ്, അഹമ്മദ് യാസീന്‍ എന്നിവർക്കാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രതികള്‍ മാരകായുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാൽ ആയുധം കണ്ടെത്താന്‍ പ്രോസിക്യൂഷന്

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ച കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം Read More »