Reporter

ചുരിദാർ ധരിച്ചതിന് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം സ്‌കൂളിലെ പ്രധാനാദ്ധ്യാപിക സിന്ധുവിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞത്. മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നു. എന്നാൽ അത്തരത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് സ്കൂൾ മാനേജർ സുരേഷ്‌ കുമാർ പ്രതികരിച്ചത്.ഇന്ന് രാവിലെ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള സാധനങ്ങളുൾപ്പടെ വാങ്ങി സ്‌കൂളിലേക്കെത്തിയതായിരുന്നു അധ്യാപിക. സെക്യൂരിറ്റി ജീവനക്കാരൻ തടഞ്ഞതിനെത്തുടർന്ന് അദ്ധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് സമരം നടത്താൻ തുടങ്ങി. പൊലീസ് എത്തിയതിനുശേഷമാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഓഫീസ് […]

ചുരിദാർ ധരിച്ചതിന് പ്രധാനാധ്യാപികയെ സ്കൂളിൽ കയറ്റിയില്ല; ഗേറ്റിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം Read More »

മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഇരുചക്ര വാഹനത്തിൽ മടങ്ങവേ പാളയം ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജ്യോതിഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു Read More »

പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ഫോ​ണി​ലൂ​ടെ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​ച്ച് ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. കു​ടി​യാ​ന്മ​ല സ്വ​ദേ​ശി അ​ശ്വി​ൻ ര​മേ​ശി​നെ​യാ​ണ് (18) പോ​ക്സോ കേ​സി​ൽ വ​ള​പ​ട്ട​ണം എ​സ്.​ഐ വി​കാ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്നാ​പ് ചാ​റ്റ് വ​ഴി യു​വ​തി​യെ​ന്ന വ്യാ​ജേ​നെ ക​ബ​ളി​പ്പി​ച്ചാ​ണ് 15കാ​രി​യെ പ്ര​തി ന​വം​ബ​ർ മു​ത​ൽ പി​ന്തു​ട​ർ​ന്ന​ത്. ന​ഗ്ന വീ​ഡി​യോ ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ടി​യാ​ന്മ​ല​യി​ൽ മ​ല

പെ​ൺ​കു​ട്ടി​യെ ന​ഗ്ന​ദൃ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട് ശ​ല്യം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ Read More »

വീണ്ടും ജീവനെടുത്തത് കാട്ടാന;തൃശൂരിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ: തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്. പീച്ചി മയിലാടും പാറയിലെ വനമേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്.ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോൾ ആയിരുന്നു ആക്രമണം. ഷിജുവിന് ഒപ്പമുണ്ടായിരുന്നവർ ചിതറി ഓടുകയായിരുന്നു. അവർ വന്ന് വനപാലകരെ വിവരമറിയിക്കുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. വനത്തിൽ നിന്ന് മൃതദേഹം പുറത്ത് എത്തിക്കാൻ നടപടി തുടങ്ങി.

വീണ്ടും ജീവനെടുത്തത് കാട്ടാന;തൃശൂരിൽ യുവാവ് കൊല്ലപ്പെട്ടു Read More »

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം പ്രവൃത്തിദിനം ആക്കിയേക്കും;നിർണായക യോഗം വെള്ളിയാഴ്ച

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം അഞ്ച് ആക്കുന്നത് സംബന്ധിച്ച് വീണ്ടും സർവീസ് സംഘടനകളുടെ യോഗം വിളിച്ച് ചീഫ് സെക്രട്ടറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലെെനിലാണ് യോഗം. നേരത്തെ മാറ്റിവച്ച യോഗമാണ് ഇപ്പോൾ ചേരുന്നത്. ഓരോ സംഘടനയിൽ നിന്നും ഒരു പ്രതിനിധിയെ പങ്കെടുപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം.പ്രവൃത്തിദിനം ആറിൽ നിന്ന് അഞ്ചാക്കണമെന്ന് ഭരണ പരിഷ്കാര കമ്മിഷനും ശമ്പള കമ്മിഷനും ശുപാർശ ചെയ്തിരുന്നു. പകരം ഒരു മണിക്കൂർ ജോലിസമയം കൂട്ടണമെന്നാണ് നിർദ്ദേശം. ഒരു മണിക്കൂർ ജോലി കൂട്ടുന്നതിനെ

സർക്കാർ ഓഫീസുകൾ ഇനി അഞ്ചുദിവസം മാത്രം പ്രവൃത്തിദിനം ആക്കിയേക്കും;നിർണായക യോഗം വെള്ളിയാഴ്ച Read More »

ഇടപ്പള്ളി ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു;ആളപായമില്ല

ഇടപ്പള്ളി ടോൾ : ഇടപ്പള്ളി ടോളിൽ കാർ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ഇടപ്പള്ളി ടോൾ എം.എ. സജീവൻ റോഡിലുള്ള ശ്രീകുമാറിന്റെ കാർ കത്തിനശിച്ചത്. ഇടപ്പള്ളിയിൽനിന്ന് വീട്ടിലേക്ക്‌ ഓടിച്ചുവരുകയായിരുന്ന കാറിന്റെ ബോണറ്റിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട ശ്രീകുമാർ കാർ നിർത്തി പുറത്തേക്കിറങ്ങി.ശ്രീകുമാർ പുറത്തിറങ്ങിയ ഉടനെ തീ ആളിപ്പടരുകയായിരുന്നു. വിവരമറിഞ്ഞ് ഫയർ ആൻഡ് റസ്ക്യൂ ജീവനക്കാരെത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.തുടർന്ന് ദേശീയപാതയിൽ ഇടപ്പള്ളിയിൽനിന്ന് ആലുവ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറിലേറെ തടസ്സപ്പെട്ടു.

ഇടപ്പള്ളി ടോളിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു;ആളപായമില്ല Read More »

“വെറും കോഴിയല്ല,​ കുരുപ്പ് പിടിച്ച കോഴി” ;രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി

തിരുവനന്തപുരം : രാഹുൽ വെറും കോഴിയല്ല ,​ കുരുപ്പ് പിടിച്ച കോഴിയാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ചാറ്റ് പുറത്തുവിട്ടു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജസ്ല മാടശേരിയുടെ പരാമർശം. വേണ്ടാ വേണ്ടാന്ന് വച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യു എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫേസ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ‌്രയായി ഇലക്ഷനുകളിൽ മത്സരിക്കുന്നതെങ്കിൽ കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറി

“വെറും കോഴിയല്ല,​ കുരുപ്പ് പിടിച്ച കോഴി” ;രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി Read More »

അതിജീവിതയെ വിവാഹം കഴിച്ചു; 23-കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി

കൊച്ചി: 23-കാരന്റെപേരിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ് പരാതിക്കാരിയായ അതിജീവിതയെ വിവാഹം കഴിച്ചത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെതാണ് ഉത്തരവ്. പരാതിക്കാരിയുമായി സൗഹൃദത്തിലായി കഴിഞ്ഞ ജൂണിൽ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. തെറ്റായ കേസാണെന്നും പരാതിക്കാരിയെ താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ പ്രായപൂർത്തിയായെന്നും കാട്ടിയാണ് കേസ് റദ്ദാക്കാനായി ഹർജി ഫയൽ ചെയ്തത്. ഇതിനെ പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു.തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് കേസിന്റെ തുടർനടപടികൾ റദ്ദാക്കിയത്.

അതിജീവിതയെ വിവാഹം കഴിച്ചു; 23-കാരന്റെ പേരിലെ പോക്‌സോ കേസ് റദ്ദാക്കി Read More »

നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്‍റിനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്ത് നൽകി. സ്ഥാനാർഥികളാകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ കത്താണ് നൽകിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസിന് മികച്ച പ്രാതിനിധ്യം ലഭിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പിൽ 7 സീറ്റിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മത്സരിപ്പിക്കണമെന്ന് ആവശ്യപെട്ട് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യൂത്ത് കോൺഗ്രസ് നേതാക്കൾ കത്തയച്ചു

നിയമസഭ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ് Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്.

തിരുവനന്തപുരം: ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നാണ് കോൺഗ്രസിന്റെ നിലപാട്. യുഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഘടക കക്ഷികൾക്കും സമാന നിലപാടാണ്. എന്നാൽ, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തുടരും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന് പരാതി നൽകിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. 23ന് കമ്മിറ്റി മുമ്പാകെ ഹാജരാകാൻ

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന തീരുമാനത്തോട് യോജിക്കാനാകില്ലെന്ന് കോൺഗ്രസ്. Read More »