Reporter

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി

തൃശൂർ: ആറ്റൂരിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച മൂന്ന് വയോധിക സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണ്ഡലംകുന്ന് സ്വദേശി ജാനകി (80) ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു.വെള്ളിയാഴ്ചയാണ് മൂന്ന് സഹോദരിമാരെയും വീടിനുള്ളിൽ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തിയത്. അന്നുതന്നെ ഇളയ സഹോദരി സരോജിനി (75) മരിച്ചിരുന്നു. ശനിയാഴ്ച മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മൂത്ത സഹോദരി ദേവകിയും (83) മരിച്ചു. വാർദ്ധക്യസഹജമായ അവശതകളും ഒറ്റപ്പെടലും കാരണമാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അയൽവാസികൾ നടത്തിയ പരിശോധനയിലാണ് […]

തൃശൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിനുകീഴടങ്ങി Read More »

പെൻഷൻ അനുവദിച്ച തീരുമാനം;മന്ത്രി പി.രാജീവിന് സ്വീകരണമൊരുക്കി കന്യാസ്ത്രീ മഠം

കളമശേരി:കന്യാസ്ത്രീകൾക്കും പെൻഷൻ അനുവദിക്കാൻ തീരുമാനമെടുത്ത കേരള സർക്കാരിനും അതിന് തീരുമാനത്തിന് വഴിയൊരുക്കിയ മന്ത്രി പി.രാജീവിനും നന്ദി അറിയിച്ച് കളമശേരി പത്താം പീയൂസ് കോൺവെന്റിലെ കന്യാസ്ത്രീകൾ. പറഞ്ഞ വാക്ക് പാലിച്ചതിന് മന്ത്രിയോട് നന്ദിയും കടപ്പാടുമുണ്ടെന്നും കോൺവെന്റ് മേധാവി മദർ ആൻ പറഞ്ഞു. കോൺവെന്റിലെത്തിയ മന്ത്രിയെ മദറും സഹ കന്യാസ്ത്രീകളും സ്വീകരിച്ചു.കോൺവെന്റിലെ ഏറ്റവും മുതിർന്ന സിസ്റ്റർ സാബത്തും സിസ്റ്റർ ആനിയുമുൾപ്പെടെ എല്ലാവരും പെൻഷൻ നൽകാനുള്ള തീരുമാനത്തെ പ്രശംസിച്ചു. 23 പേരാണ് കോൺവെന്റിലുള്ളത്.മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി

പെൻഷൻ അനുവദിച്ച തീരുമാനം;മന്ത്രി പി.രാജീവിന് സ്വീകരണമൊരുക്കി കന്യാസ്ത്രീ മഠം Read More »

പെ​രി​യാ​ർ തീ​ര​ത്തെ കൈ​യേ​റ്റം: മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് നൽകി ജലസേചന വകുപ്പ്

കളമശ്ശേരി: പെരിയാർ തീരം കൈയേറി നിർമാണം നടത്തിയ മൂന്ന് കമ്പനികൾക്ക് ജലസേചന വകുപ്പ് നോട്ടീസ് നൽകി. എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്നവേറ്റിവ് മറെൻപ്രെഡക്റ്റ്സ്, സൺറൈസ്, കൊച്ചി പ്ലാസ്റ്റിക് സൊലൂഷൻ എന്നീ കമ്പനികൾക്കാണ് നോട്ടീസ് നൽകിയത്. വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നദീതട സംരക്ഷണ നിയമങ്ങളും പരിസ്ഥിതി ചട്ടങ്ങളും നിലനിൽക്കുന്ന പെരിയാറിന്‍റെ തീരം മണ്ണിട്ട് നികത്തിയായി കണ്ടെത്തിയിട്ടുണ്ട്. തീരം വഴി വ്യവസായ മേഖലയിലെ കമ്പനികളിൽനിന്ന് മാലിന്യം ഒഴുക്കുന്നതായ പരാതിയിൽ നാഷനൽ ഗ്രീൻ ട്രൈബ്യൂണൽ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ

പെ​രി​യാ​ർ തീ​ര​ത്തെ കൈ​യേ​റ്റം: മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് നൽകി ജലസേചന വകുപ്പ് Read More »

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ

കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വിലകൂട്ടി. വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിലാണ് വർധിപ്പിച്ചത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് കൊച്ചിയിൽ 49 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് 1,747 രൂപ നൽകേണ്ടിവരും. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വില വർധന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ജനുവരി രണ്ടിന് വാണിജ്യ സിലിണ്ടറിന് 111 രൂപ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ 1812 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് പിന്നീട് 225

പാചകവാതക വില കൂട്ടി; വാണിജ്യ ഗ്യാസ് സിലിണ്ടറിന് വർധിച്ചത് 49 രൂപ Read More »

പോക്സോ കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും പിഴയും

പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും 20,000 രൂപ പിഴയും. പോക്സോ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിലാണ് കരുമാല്ലൂർ വെളിയത്തുനാട് അടുവാതുരുത്ത് മാമ്പ്ര ലക്ഷംവീട് കോളനിയിലെ കിടങ്ങാപ്പിള്ളി പറമ്പിൽ ബഷീറിനെ (66) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്. 2023 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം. ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജാണ് അന്വേഷണം നടത്തിയത്. പ്രതിക്കെതിരെ കുറ്റപത്രം കോടതി മുമ്പാകെ

പോക്സോ കേസിൽ വയോധികന് അഞ്ചു വർഷം കഠിന തടവും പിഴയും Read More »

കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ ;പ്രതീക്ഷിച്ച പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന് ഇത്തവണയും നിരാശ. അതിവേഗ റെയിൽപാത, എയിംസ് തുടങ്ങി പ്രതീക്ഷിച്ച പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചില്ല. കേരളത്തെ അടക്കം ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്‌തേക്കും. 2030 ഓടെ

കേന്ദ്ര ബജറ്റിൽ കേരളത്തിന് കനത്ത നിരാശ ;പ്രതീക്ഷിച്ച പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല Read More »

‘വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചു കയറി’,സിജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സി.ജെ.റോയിയുടെ മരണം വെടിയേറ്റെന്ന് സ്ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തത്ക്ഷണം മരിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു. ഇടതു നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ്ണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച രക്ത സാമ്പിളുകളുടേയും

‘വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചു കയറി’,സിജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് Read More »

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു

കോതമംഗലം: മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിലെ വീട്ടിലായിരുന്നു അന്ത്യം. 1968 ലെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിയായിരുന്നു. ജയില്‍വാസത്തിന് ശേഷം സായുധ വിപ്ലവം ഉപേക്ഷിച്ച് സുവിശേഷകനായി മാറിയിരുന്നു. ‘വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ ആത്മകഥ’ വായനക്കാരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്‍റെ വഴിയെ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർ​ന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്‌സലൈറ്റ് പ്രസ്ഥാന ത്തിലേക്ക് മാറി.

മുന്‍ നക്സലൈറ്റ് വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു Read More »

ശശി തരൂരിന്റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

തിരുവനന്തപുരം: ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തലസ്ഥാനത്ത് വഴുതയ്ക്കാട്ടെ തരൂരിന്റെ ഫ്ലാറ്റിലായിരുന്നു കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ഇരുവരും വിശദമായി ചർച്ചചെയ്തു എന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി താൻ ഉണ്ടാകുമെന്ന് തരൂർ സതീശന് വാക്കുകൊടുത്തതായാണ് വിവരം. ഒറ്റ പാർട്ടി മാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്ന് തരൂർ പറഞ്ഞു. ‘കോൺഗ്രസിന്റെ വിജയം തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിനുതന്നെയാണ് പ്രവർത്തിക്കുന്നത്. യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം. ഒറ്റപാർട്ടി മത്രമേ എന്റെ ജീവിതത്തിലുള്ളൂ. അത് പലതവണ

ശശി തരൂരിന്റെ വീട്ടിൽ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ Read More »

പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും

കൊല്ലം: സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അടുത്ത അധ്യയന വർഷം മുതൽ പത്താം ക്ലാസ് സിലബസിൽ 25 ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന് മന്ത്രി അറിയിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിലബസ് ഭാരത്തേക്കുറിച്ചുള്ള വിദ്യാർത്ഥികളുടെ നിരന്തരമായ പരാതികൾ പരിഗണിച്ചാണ് തീരുമാനം. പാഠഭാഗങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ തന്നെ സിലബസ് പരിഷ്കരിക്കാനാണ്

പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ്; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും Read More »