Reporter

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി

തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ അംഗൻവാടി വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും.ഹെൽപർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയുടെ വർധന വരുത്തും.ആശാ വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1000 രൂപ വർധിപ്പിക്കും.പ്രീപ്രൈമറി സ്‌കൂൾ അധ്യാപകരുടെ പ്രതിമാസ വേതനവും 1000 രൂപ വർധിപ്പിക്കും.സ്‌കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിൽ 25 രൂപ […]

ജനപ്രിയ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ;ക്ഷേമപെൻഷൻ വിതരണത്തിന് 14500 കോടി Read More »

‘ആധാറും ഫോൺനമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നു’; തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി

കോട്ടയം: വാട്സാപ്പ് വഴി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.യ്ക്ക് വെർച്വൽ അറസ്റ്റ് ഭീഷണി. മുംബൈ പോലീസ് എന്നപേരിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയത്. മുംബൈയിൽ രജിസ്റ്റർചെയ്തൊരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പരും ഫോൺ നമ്പരും ഉപയോഗിച്ച് ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും, അതുമായി ബന്ധപ്പെട്ടാണ് വിളിക്കുന്നതെന്നുമായിരുന്നു വിളിച്ചവർ പറഞ്ഞത്. ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരമായിരുന്നതിനാൽ അവർ വിളിച്ചപ്പോൾത്തന്നെ തട്ടിപ്പാണെന്ന് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. വിളിച്ചവരിലൊരാൾ പോലീസുദ്യോഗസ്ഥന്റെ വേഷത്തിൽ നിൽക്കുന്നത് തിരുവഞ്ചൂരിന്റെ സ്റ്റാഫംഗങ്ങൾ കണ്ടിരുന്നു. ഭീഷണിയെത്തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പോലീസ്

‘ആധാറും ഫോൺനമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നു’; തിരുവഞ്ചൂരിന് വെർച്വൽ അറസ്റ്റ് ഭീഷണി Read More »

കീടനാശിനി മുഖത്തേക്ക് മറിഞ്ഞുവീണു; വളം ഡിപ്പോ ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വളം ഡിപ്പോയിൽ നിന്നും കീടനാശിനി മുഖത്തേക്ക് വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്‌മൽ മൻസിലിൽ ഷിബിന (38) ആണ് മരിച്ചത്. ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന.കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്തേക്ക് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് – സുൽഫിക്കർ, മക്കൾ

കീടനാശിനി മുഖത്തേക്ക് മറിഞ്ഞുവീണു; വളം ഡിപ്പോ ജീവനക്കാരിക്ക് ദാരുണാന്ത്യം Read More »

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: ഈ സർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച രാവിലെ ഒമ്പതിന് മന്ത്രി കെ. എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ഒട്ടേറെ പ്രഖ്യാപനങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയിട്ടും തനതുവരുമാനം വർധിപ്പിച്ചതിനാലാണ് കേരളം മുന്നോട്ടുപോയതെന്നും സമ്പദ് വ്യവസ്ഥയെ ശാക്തീകരിക്കാനുള്ള സമീപനമായിരിക്കും ബജറ്റിലുണ്ടാവുകയെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലോട്ടറി, മദ്യം, മോട്ടോർവാഹന നികുതി എന്നീ വരുമാനങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല സംസ്ഥാനത്തിന്റെ സമ്പദ്ഘടന. ചെറിയ തുക സെസ് ഏർപ്പെടുത്തിയതൊഴിച്ചാൽ

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് Read More »

കെ.എം.ഷാജിയുടെ അയോഗ്യത പ്രാബല്യത്തിലാക്കണം; സുപ്രീംകോടതിയെ സമീപിച്ച് നികേഷ് കുമാർ

ന്യൂഡൽഹി: അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി കെ.എം.ഷാജിക്കെതിരായി വിധിച്ച അയോഗ്യത പ്രാബല്യത്തിൽ വരുത്തണമെന്ന് എം.വി.നികേഷ് കുമാർ. സുപ്രീംകോടതിയിലാണ് നികേഷ് കുമാർ ഈ ആവശ്യം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് ഹർജിയിലെ മറ്റ് ആവശ്യങ്ങൾ അപ്രസക്തമായെങ്കിലും, അയോഗ്യത വിഷയം നിലനിൽക്കുന്നുവെന്നും നികേഷ് കുമാർ സുപ്രീം കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ നാളെ വിശദമായ വാദം കേൾക്കാൻ കോടതി തീരുമാനിച്ചു. 2016-ലെ നിയമസഭാ തിരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്‌തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ നികേഷ് കുമാർ നൽകിയിരുന്ന കേസിലെ പ്രധാന ആരോപണം.

കെ.എം.ഷാജിയുടെ അയോഗ്യത പ്രാബല്യത്തിലാക്കണം; സുപ്രീംകോടതിയെ സമീപിച്ച് നികേഷ് കുമാർ Read More »

സ്വർണവിലയിൽ വൻകുതിപ്പ്.; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ജനുവരി 26, 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് പവന് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയ ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. 27 ദിവസം കൊണ്ട് പവൻ

സ്വർണവിലയിൽ വൻകുതിപ്പ്.; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി Read More »

കണ്ണൂരിൽ 15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ;പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി

കണ്ണൂർ: 15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പേരാവൂർ കളക്കുടുമ്പിൽ പി. വിഷ്ണുവിനെയാണു പേരാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി കണ്ടെത്തി. ഏതാനും മാസം മുന്‍പാണ് പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്ന പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തത്. എന്നാൽ ആത്മത്യയുടെ കാരണം വ്യക്തമായിരുന്നില്ല. വീട്ടുകാരുടെ മൊഴിയെടുത്തതിൽ നിന്ന് പൊലീസിന് ചില സൂചനകൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്ന വിവരം അറിഞ്ഞത്. പെൺകുട്ടി

കണ്ണൂരിൽ 15 വയസ്സുകാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തിൽ പ്രതിയായ യുവാവ് പിടിയിൽ;പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി Read More »

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ അവസാന ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്ച ;ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

തി​രു​വ​ന​ന്ത​പു​രം: ജ​ന​പ്രി​യ ബ​ജ​റ്റി​​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പു​ക​ളി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ ആ​റാം ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്ച അ​വ​ത​രി​പ്പി​ക്കും. ലോ​ക്സ​ഭ-​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ തി​രി​ച്ച​ടി​ക്കു​ശേ​ഷം നി​ര്‍ണാ​യ​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ത്തു​ട​ര്‍ച്ച ല​ക്ഷ്യ​മി​ടു​ന്ന ഇ​ട​തു​മു​ന്ന​ണി​യെ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളെ കൈ​യി​ലെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണ്. അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​ന്നോ​ടി​യാ​യി വീ​ട്ട​മ്മ​മാ​ർ​ക്ക്​ പെ​ൻ​ഷ​ൻ, ക്ഷേ​മ പെ​ൻ​ഷ​ൻ വ​ർ​ധ​ന, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്​​റ്റൈ​പ്പ​ന്‍റ്​ ​അ​ട​ക്കം പ​ര​മാ​വ​ധി ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.ഫ​ല​ത്തി​ൽ ക്ഷേ​മ​ത്തി​ന​പ്പു​റം കൈ​യ​ടി​ക്കു​ള്ള വ​ക​യാ​കും ബാ​ല​ഗോ​പാ​ലി​ന്‍റെ പെ​ട്ടി​യി​ലു​ണ്ടാ​വു​ക. ഒ​പ്പം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ ഒ​പ്പം നി​ർ​ത്താ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളും.ഇ​തി​ൽ

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ അവസാന ബ​ജ​റ്റ്​ വ്യാ​ഴാ​ഴ്ച ;ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും Read More »

അജിത് പവാറിന്റെ മരണം ഞെട്ടിക്കുന്നത്, കൃത്യമായ അന്വേഷണം വേണമെന്ന് മമതാ ബാനർജി

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു മമതയുടെ പ്രതികരണം. അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും

അജിത് പവാറിന്റെ മരണം ഞെട്ടിക്കുന്നത്, കൃത്യമായ അന്വേഷണം വേണമെന്ന് മമതാ ബാനർജി Read More »

അജിത് പവാറിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്

മുംബയ്: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ്. വിമാനാപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ ഡിജിസിഎയും (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടാം തവണയും ലാൻഡിംഗ് നടത്താനുള്ള ശ്രമത്തിലാണ് വിമാനം തകർന്ന് പൊട്ടിത്തെറിച്ചത്. സാങ്കേതിക പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അജിത് പവാറിന്റെ അന്ത്യകർമങ്ങൾ ബാരാമതിയിൽ നടക്കുമെന്ന് സഹോദരൻ ശ്രീനിവാസ് പവാർ അറിയിച്ചു. നാളെയായിരിക്കും ചടങ്ങുകൾ. നിലവിൽ ബാരാമതി മെഡിക്കൽ കോളേജിലാണ് മൃതദേഹം

അജിത് പവാറിന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര പൊലീസ് Read More »