Reporter

‘അസംബന്ധം പറഞ്ഞ ഒരുത്തൻ പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നു’; മന്ത്രിയെ അധിക്ഷേപിച്ചതിൽ വി ഡി സതീശനെതിരെ അവകാശലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടിയെ വ്യക്തി അധിക്ഷേപം നടത്തിയതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മന്ത്രിയെ പൊതുമധ്യത്തിൽ അപമാനിച്ചതിൽ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം എംഎൽഎ വി ജോയ് ആണ് പരാതി നൽകിയത്. ‘നിയമസഭയിൽ ഡെസ്‌കിന് മുകളിൽ കയറിനിന്ന ഒരാളാണ് പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നത്. എക്‌‌സൈസ് വകുപ്പായിരുന്നുവെങ്കിൽ ബോധമില്ലെന്ന് പറയാമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കാൻ വി ശിവൻകുട്ടി യോഗ്യനല്ല. നിയമസഭയിൽ അണ്ടർവെയർ പുറത്തുകാണിച്ച് ഡെസ്‌‌കിന് മുകളിൽ കയറിനിന്ന് അസംബന്ധംമുഴുവൻ പറഞ്ഞ ഒരുത്തനാണ് പ്രതിപക്ഷത്തിന് […]

‘അസംബന്ധം പറഞ്ഞ ഒരുത്തൻ പ്രതിപക്ഷത്തിന് ക്ളാസെടുക്കാൻ വരുന്നു’; മന്ത്രിയെ അധിക്ഷേപിച്ചതിൽ വി ഡി സതീശനെതിരെ അവകാശലംഘനത്തിന് നോട്ടീസ് Read More »

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു. ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അരിജിത് കുറിച്ചു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ് Read More »

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ഈ കേസിൽ ഇക്കഴിഞ്ഞ 18-ാം തീയതിയാണ് രാഹുൽ അറസ്റ്റിലായത്. നേരത്തെ ഈ കേസിൽ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതിയിൽ ഉന്നയിക്കപ്പെട്ടു. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ്

ഒടുവിൽ ജയിലിൽ നിന്ന് പുറത്തേയ്ക്ക്; മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം Read More »

വിമാനം രണ്ടായി പിളർന്ന് തീഗോളമായി, അജിത് പവാറിന്റെ മരണത്തിനടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാരാമതി: അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്ന് അഞ്ചുപേർ കൊല്ലപ്പെട്ടതായി ഡിജിസിഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതിദാരുണാപകടത്തിനാണ് ബരാമതി സാക്ഷ്യംവഹിച്ചത്. പൊതു പരിപാടിയിൽ പങ്കെടുക്കാനായാണ് അജിത് പവാർ തന്റെ തട്ടകമായ ബാരാമതിയിലേക്ക് പുറപ്പെട്ടത്. മുംബൈയിൽനിന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ചെറുവിമാനം ടേക്ക് ഓഫ് ചെയ്തത്. ബരാമതി വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്നുവീണത്. വിമാനത്തിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ലാൻഡ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെടുകയും തകർന്നുവീണതിന് പിന്നാലെ വിമാനം രണ്ടായി പിളരുകയുമായിരുന്നു.

വിമാനം രണ്ടായി പിളർന്ന് തീഗോളമായി, അജിത് പവാറിന്റെ മരണത്തിനടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് Read More »

127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിക്ക് പദ്മപുരസ്കാരം നൽകരുതെന്ന് രാഷ്ട്രപതിക്ക് നിവേദനം

തിരുവനന്തപുരം: രാഷ്ട്രം നൽകുന്ന പദ്മപുരസ്കാരങ്ങളെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു നിവേദനം. മൈക്രോ ഫിനാൻസ് ഇടപാടിൽ 127 ക്രിമിനൽ കേസുകളിൽ വെള്ളാപ്പള്ളി പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.21 കേസുകളിൽ കുറ്റപത്രം നൽകുന്ന ഘട്ടത്തിലായപ്പോഴാണ് രാഷ്ട്രത്തിന്റെ ഉന്നത ബഹുമതി നൽകുന്നത്. ഇത് പദ്മപുരസ്കാരം നേടിയവരോടു കാട്ടുന്ന അനാദരവാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്‌ൻ കമ്മിറ്റി നൽകിയ നിവേദനത്തിൽ പറയുന്നു.

127 ക്രിമിനൽ കേസുകളിൽ പ്രതി; വെള്ളാപ്പള്ളിക്ക് പദ്മപുരസ്കാരം നൽകരുതെന്ന് രാഷ്ട്രപതിക്ക് നിവേദനം Read More »

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യപേക്ഷയിൽ കോടതികൾ വിധി പറയും

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികതയിൽ പ്രോസിക്യൂട്ടർ സംശയം ഉന്നയിച്ചതോടെയാണ് കഴിഞ്ഞ ദിവസം വിധി പറയുന്നത് മാറ്റി വച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. രണ്ടാഴ്‌ചയിൽ അധികമായി രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ കഴിയുകയാണ്. ഇന്ന് ജില്ലാ കോടതിയിലെ ജാമ്യാപേക്ഷയിൽ തിരിച്ചടി നേരിട്ടാൽ പിന്നീട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യപേക്ഷയിൽ കോടതികൾ വിധി പറയും Read More »

ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് അപകടം;അജിത് പവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണംമുഖ്യമന്ത്രി അജിത് പവാർ ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു. ബുധനാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അപകടസമയത്ത് അജിത് പവാറിന്റെ അംഗരക്ഷകരടക്കം ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് വിവരം. ബാരാമതിയിൽ ചില പൊതുയോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം സ്ഥലത്തെത്തിയത്.

ലാൻഡിങ്ങിനിടെ വിമാനം തകർന്നുവീണ് അപകടം;അജിത് പവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണംമുഖ്യമന്ത്രി അജിത് പവാർ ദാരുണാന്ത്യം Read More »

മഹാരാഷ്‌ട്രയിൽ വിമാനം തക‌ർന്നുവീണു, യാത്രക്കാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറും

മുംബയ്: മഹാരാഷ്‌ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയതായി ദൃക്‌സാക്ഷികൾ പറയുന്നു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. അജിത് പവാറിന്റെ നില ഗുരുതരമാണെന്നാണ് വിവരം. വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ വിമാനം പൂർണമായും കത്തിനശിച്ചു.

മഹാരാഷ്‌ട്രയിൽ വിമാനം തക‌ർന്നുവീണു, യാത്രക്കാരിൽ ഉപമുഖ്യമന്ത്രി അജിത് പവാറും Read More »

കൊച്ചിയിൽ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി

കൊച്ചി: പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 16കാരിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി പൊലീസ്. കൊറിയൻ സ്വദേശിയായ തന്റെ സുഹൃത്ത് മരിച്ചെന്ന വിവരം ലഭിച്ചെന്നും ഇതിന്റെ വിഷമം സഹിക്കാൻ കഴിയുന്നില്ലെന്നുമാണ് കത്തിൽ പറയുന്നത്. എന്നാൽ പെൺകുട്ടിയുടെ ഫോൺ കൂടി പരിശോധിച്ചാലേ എന്താണ് നടന്നതെന്ന് വ്യക്തമാകൂവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.വീടിന് സമീപത്തുള്ള ഉപയോഗശൂന്യമായ പാറമടയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു കുട്ടി. പ്ലസ്‌വൺ വിദ്യാർത്ഥിനിയാണ്. പെൺകുട്ടിയുടെ ബന്ധുവായ ഓട്ടോഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ പാറമടയ്‌ക്കരികിലൂടെ പോകുമ്പോൾ

കൊച്ചിയിൽ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ; ആത്മഹത്യാകുറിപ്പ് കണ്ടെത്തി Read More »

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര; പിതാവിനെതിരെ കേസ്

കോട്ടയം: കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര നടത്തിയ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണ് മക്കളെ അപകടകരമായ രീതിയിൽ കാറിന് മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടു വന്ന കുട്ടികളെ സ്കൂൾ യൂണിഫോമിൽ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പാമ്പാടി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി ജ്യോതിഷിനെ തിരിച്ചറിയുകയും അശ്രദ്ധമായി വാഹനമോടിച്ചതിന് കേസെടുക്കുകയുമായിരുന്നു. വാഹനം കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്

കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹസിക യാത്ര; പിതാവിനെതിരെ കേസ് Read More »