Reporter

റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തിൽ കയർ മുറുകി 27കാരിക്ക് ദാരുണാന്ത്യം

ലഖ്നൗ: റീൽ ചിത്രീകരിക്കുന്നതിനിടെ കഴുത്തിൽ കയർ മുറുകി യുവതി മരിച്ചു. ഉത്തർപ്രദേശിൽ ബാന്ദ ജില്ലയിലാണ് സംഭവം. 27 വയസ്സുള്ള മോഹിനി വീട്ടിൽ വെച്ച് റീലിനുവേണ്ടി ഒരു വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. തൂങ്ങിക്കിടക്കുന്ന ഒരു രംഗമാണ് മോഹിനി ചിത്രീകരിക്കാൻ ശ്രമിച്ചത്. കഴുത്തിൽ ഒരു കെട്ട് ഉണ്ടാക്കി മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്നതിനായി ഒരു സ്റ്റൂളിൽ കയറി നിന്നു. വഴുതി വീണതാണോ അതോ ബാലൻസ് നഷ്ടപ്പെട്ടതാണോ എന്നത് വ്യക്തമല്ലെന്നും കഴുത്തിൽ മുറുകിയതോടെ നിമിഷങ്ങൾക്കകം മോഹിനി മരിച്ചതായും കുടുംബാംഗങ്ങൾ പറഞ്ഞു.

റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ കഴുത്തിൽ കയർ മുറുകി 27കാരിക്ക് ദാരുണാന്ത്യം Read More »

ജോലി സമ്മർദ്ദം; പറവൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തു

കൊച്ചി: എസ്ഐആർ ജോലി സമ്മർദ്ദം മൂലം വീണ്ടും ബിഎൽഒ ജീവനൊടുക്കി. പറവൂർ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എൻഎം കോളേജിലെ ക്ലർക്കുമായ ഷിജി (49) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്ഐആറുമായി ബന്ധപ്പെട്ട ഫയലുകൾ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളർത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച് ഇദ്ദേഹം സഹപ്രവർത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പ്രിൻസിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎൽഒമാർ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച്

ജോലി സമ്മർദ്ദം; പറവൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തു Read More »

സ്പായിലെ ബലാത്സംഗം ;യുവതിയെ കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി

തിരുവല്ല: തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന സ്പായിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിന് ജീവനക്കാരിയെ കാപ്പാകേസ് പ്രതി ബലാത്സംഗംചെയ്ത സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തൽ. ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് അതിജീവിത പറഞ്ഞു. തന്നെയും സ്പായിലെത്തിയ കസ്റ്റമറേയും നഗ്നമായി കിടത്തി വീഡിയോ എടുത്തു. കത്തി കഴുത്തിവെച്ചാണ് വസ്ത്രം അഴിപ്പിച്ചതെന്നും അതിജീവിത വെളിപ്പെടുത്തി. സ്പായിലെ മറ്റു ജീവനക്കാർ ബലാത്സംഗത്തിന് ഒത്താശ ചെയ്തുവെന്നും യുവതി പറഞ്ഞു. ‘രാഹുൽ എന്നയാൾ സ്ഥിരമായി ഗുണ്ടാപ്പിരിവ് വരാറുണ്ട്. സുബിൻ ആദ്യമായിട്ടാണ് വരുന്നത്. ജീവനക്കാരോട് 50000 രൂപ ആവശ്യപ്പെട്ടു. മുതലാളിയോട് മൂന്ന് ലക്ഷം രൂപ

സ്പായിലെ ബലാത്സംഗം ;യുവതിയെ കത്തി കഴുത്തിൽവെച്ച് നഗ്നയാക്കി, ദൃശ്യങ്ങൾ ഫോണിൽ പകർത്തി Read More »

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം

ബെംഗളൂരു: വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പ്രണയദിനത്തിൽ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചു. ഫെബ്രുവരി 14-ന് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് സന്ദർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനപ്രശ്നത്തിന് സാധ്യതയുണ്ടെന്നുപറഞ്ഞാണ് നിരോധനം. ബെംഗളൂരുവിനുസമീപമുള്ള ഏറ്റവും പ്രധാന ഹിൽസ്റ്റേഷനാണ് നന്ദിഹിൽസ്.

പ്രണയദിനത്തിൽ നന്ദിഹിൽസിൽ സന്ദർശനത്തിന് നിരോധനം Read More »

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിച്ചു,സ്വർണാഭരണം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ

കൊച്ചി : പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി സ്വർണാഭരണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശിയായ 16 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പള്ളുരുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.മങ്കാമഠം ലൈനിൽ താമസിക്കുന്ന സഹോദരങ്ങളായ തഴേപ്പറമ്പിൽ ആൽഫിൻ ആന്റണി (24) റെൻഫിൻ ആന്റണി (21) എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. വിദ്യാർഥിയുമായി പ്രതികൾ സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ലഹരിക്ക് അടിമയാക്കിയ ശേഷം ഇതുപയോഗിക്കുന്ന കാര്യം മാതാപിതാക്കളെ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ലഹരി കൊടുത്ത് പ്രലോഭിപ്പിച്ചു,സ്വർണാഭരണം തട്ടി; സഹോദരങ്ങൾ അറസ്റ്റിൽ Read More »

തായ്‌ലൻഡിൽ നിന്ന് 23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ

ചെന്നൈ: തായ്‌ലൻഡിൽ നിന്ന് കടത്തിയ 23 കോടി രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികൾ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. ഭക്ഷണപാക്കറ്റുകളിലും ചോക്ലേറ്റ് പാക്കറ്റുകളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് ചെന്നൈ കസ്റ്റംസ് ആണ് പിടികൂടിയത്. പിടിയിലായവർ ഐടി ജീവനക്കാരാണെന്നാണ് വിവരം. രണ്ടുവിമാനങ്ങളിലായാണ് ഇവർ എത്തിയത്. ബാങ്കോക്കിൽ നിന്നാണ് നാലുപേരടങ്ങുന്ന ഒരുസംഘം എത്തിയത്. വിനോദ സഞ്ചാരത്തിനായി തായ്‌ലൻഡിൽ പോയി മടങ്ങി വരുകയാണെന്നാണ്‌ ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ തായ്‌ലൻഡിൽ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ തിരികെ നാട്ടിലേക്ക് വിമനം

തായ്‌ലൻഡിൽ നിന്ന് 23 കോടിയുടെ കഞ്ചാവ് കടത്തിയ 6 മലയാളി ടെക്കികൾ പിടിയിൽ Read More »

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന്

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം Read More »

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം

പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ‘മരണസുബിൻ’ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന പരാതിയുണ്ട്. ഇക്കാര്യത്തിലുള്ള അന്വേഷണം പൊലീസുകാരിലേക്കും നീങ്ങും. സ്പാകളിൽ നിന്ന്

തിരുവല്ലയിലെ കൂട്ടബലാത്സംഗം മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷനെന്ന് ആരോപണം Read More »

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ലഭിച്ച മഴക്ക് ശമനമാകും. അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അന്തരീക്ഷം വരണ്ടതാകുന്നതോടെ പകൽ സമയങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് പകൽ താപനില സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ ഉയർന്ന നിലയിലാണ്. വരും ദിവസങ്ങളിൽ താപനില 34 ഡിഗ്രി മുതൽ 37ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടും Read More »

‘അരപ്പട്ടിണിയിലും തലയുയർത്തിപ്പിടിച്ചു’ ;തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ദാരിദ്ര്യത്തിനിടയിലും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് നടന്ന സി.എം. വി.ഐ.പി. മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി വിദ്യാർഥികളുമായി സംസാരിച്ചത്. അരപ്പട്ടിണിയുടെ കാലത്തും വിഷമങ്ങൾ ആരോടും പറഞ്ഞിരുന്നില്ല. അഭിമാനിയായി ജീവിക്കാനായിരുന്നു ഇഷ്ടം. എത്ര വസ്ത്രമുണ്ടെന്ന് ആരുമറിയാതിരിക്കാൻ ഒറ്റ നിറത്തിലുള്ള വസ്ത്രം ധരിച്ചുതുടങ്ങിയത് കോളേജ് കാലഘട്ടത്തിലാണ്. കുട്ടിക്കാലത്തെ ജീവിത പ്രാരബ്ദങ്ങളെക്കുറിച്ചും കോളേജ് കാലത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും വിദ്യാർഥികളോട് മനസ്സ് തുറക്കുകയായിരുന്നു മുഖ്യമന്ത്രി.രാവിലെ വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ചില ദിവസങ്ങളിൽ

‘അരപ്പട്ടിണിയിലും തലയുയർത്തിപ്പിടിച്ചു’ ;തന്റെ കഴിഞ്ഞകാല ജീവിതത്തെക്കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി Read More »