Reporter

എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ

വണ്ടൂർ (മലപ്പുറം): നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്‌ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മരണത്തിൽ സംശയംതോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. അസ്വാഭാവികമരണത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടംചെയ്ത കുട്ടിയുടെ മൃതദേഹം ഞായറാഴ്‌ച ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശ്വാസംമുട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി മനസ്സിലാക്കാൻ കഴിഞ്ഞതെന്നും എന്നാൽ അതെങ്ങനെയാണെന്ന് വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് […]

എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ Read More »

വി.എസ്. അച്യുതാനന്ദന് മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ ;മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ നൽകും. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പദ്മഭൂഷൺ ബഹുമതി ലഭിക്കും. വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന് മരണാനന്തരബഹുമതിയായി പദ്മവിഭൂഷൺ ;മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ Read More »

ശശി തരൂർ സിപിഎമ്മിലേക്കെന്ന് സൂചന ;നിർണായക ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ

കൊച്ചി: ശശി തരൂർ എംപി സിപിഎമ്മിലേക്കെന്ന് സൂചന. ഇന്ന് ഇതുസംബന്ധിച്ച് ദുബായിൽ നിർണായക ചർച്ചകൾ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചയ്ക്ക് മുൻകെെയെടുക്കുന്നതെന്നാണ് വിവരം.ഈ വാർത്തകൾക്ക് ഇതുവരെ ശശിതരൂർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്കാണ് ശശി തരൂർ ദുബായിൽ എത്തിയത്. ഇന്ന് വെെകിട്ട് വ്യവസായിയുമായി ശശി തരൂർ കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച് വാർത്തകൾ തരൂർ ക്യാമ്പ് തള്ളുന്നില്ല.27നാണ് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ആ യോഗത്തിൽ തരൂർ പങ്കെടുക്കുന്നില്ലെന്ന

ശശി തരൂർ സിപിഎമ്മിലേക്കെന്ന് സൂചന ;നിർണായക ചർച്ച നടത്തിയെന്ന് റിപ്പോർട്ടുകൾ Read More »

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ്

കൊച്ചി : റിപ്പബ്ലിക്ക് ദിനത്തിൽ രാജ്യത്തെ ട്രെയിൻ ഗതാഗതത്തിന് നേരെ അട്ടിമറിക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. റെയിൽവേ പാളങ്ങളിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോടും ഉദ്യോഗസ്ഥരോടും നിർദ്ദേശം നൽകിയിട്ടുണ്ട്. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമ്മാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടുന്നത് ഒഴിവാക്കണമെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ അറിയിച്ചു. പ്രധാനപ്പെട്ട

റിപ്പബ്ലിക്ക് ദിനത്തിൽ ട്രെയിൻ അട്ടിമറിക്ക് സാധ്യത, മുന്നറിയിപ്പുമായി ആർപിഎഫ് Read More »

നാട്ടുകാർ പിടികൂടി തൃക്കാക്കര പോലീസിനെ ഏൽപ്പിച്ചയാൾ കസ്റ്റഡിയിൽ മരിച്ചു

കാക്കനാട്: നാട്ടുകാർ പിടികൂടി കൈമാറിയ ആൾ തൃക്കാക്കര പോലീസ് കസ്റ്റഡിയിലിരിക്കേ മരിച്ചു. ദിണ്ടിക്കൽ എവള്ളൂർ മാവട്ടത്ത് ബാബുരാജ് (50) ആണ് മരിച്ചത്. തൃക്കാക്കര സഹകരണാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് തൃക്കാക്കര ഇൻസ്‌പെക്ടർ എ.കെ. സുധീർ പറഞ്ഞു. ഇയാളുടെ പേരിൽ മറ്റ് കേസുകൾ നിലവിലുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാത്രി പത്തോടെ കാക്കനാട് ചെമ്പുമുക്ക് സെയ്ന്റ് മൈക്കിൾസ് പള്ളിക്കുസമീപത്ത് തോർത്തുമാത്രമുടുത്ത് ഇരുട്ടിൽ സംശയസാഹചര്യത്തിൽകണ്ട ബാബുരാജിനെ നാട്ടുകാർ ചോദ്യംചെയ്തു.

നാട്ടുകാർ പിടികൂടി തൃക്കാക്കര പോലീസിനെ ഏൽപ്പിച്ചയാൾ കസ്റ്റഡിയിൽ മരിച്ചു Read More »

കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. 1 ലിറ്റർ കേര വെളിച്ചെണ്ണ പാക്കറ്റിന്റെ വില 424 രൂപയിൽ നിന്ന് 375 രൂപയായിട്ടാണ് കുറച്ചത്. ഇതോടൊപ്പം 900 ml കേര വെളിച്ചെണ്ണ പാക്കറ്റും വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ പാക്കിന്റെ വില 338 രൂപയാണ്ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയും ഉപഭോക്തൃ സൗഹൃദ വിലയിൽ ശുദ്ധമായ കേര വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില കുറയ്ക്കുകയും പുതിയ പാക്കറ്റ് വിപണിയിൽ ഇറക്കുകയും ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ചില്ലറ വിൽപ്പന

കേരാഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു Read More »

ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി XC-138455 നമ്പറിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിന്. കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.കോട്ടയം ഏജൻസിയിലെ ഏജന്റ് സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. XA 226117XA 528505XB 182497XB 359237XB 413318Xc 103751XC 203258XC 239163XC 312872XC 362518XD 241658XD 286844XE 130140XJ 361121XJ 407914XJ 474940XK136517XK 464575XK 489087XL 230208

ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു; ഒന്നാം സമ്മാനം 20 കോടി XC-138455 നമ്പറിന് Read More »

മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി 28ന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്‌ഐടി അപേക്ഷ നൽകിയിട്ടുണ്ട്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്‌ദരേഖ പ്രതിഭാഗം ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്‌ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നാം ബലാത്സംഗക്കേസിൽ രണ്ടാഴ്‌ച മുമ്പാണ് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലായത്.അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് കാട്ടി ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത

മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വിധി 28ന് Read More »

തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽ പ്രഖ്യാപനം ഉടനെന്ന് ഇ ശ്രീധരൻ;മൊത്തം 22 സ്റ്റേഷനുകൾ

പാലക്കാട്: അതിവേഗ റെയിലിന്റെ ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽനിന്ന് വാക്കാലുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇ.ശ്രീധരൻ. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നുള്ളത് കൊണ്ട് തങ്ങൾ നടപടികൾ നേരത്തെയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ പദ്ധതി 350 കി.മീറ്റർ വേഗതയിലായിരുന്നു. 60-64 കിലോമീറ്റർ പരിധിയിലായിരുന്നു ആദ്യത്തെ സ്റ്റേഷൻ പരിധി. അത് മാറ്റി 200 കിലോമീറ്ററാണ് ഇപ്പോൾ

തിരുവനന്തപുരം-കണ്ണൂർ അതിവേഗറെയിൽ പ്രഖ്യാപനം ഉടനെന്ന് ഇ ശ്രീധരൻ;മൊത്തം 22 സ്റ്റേഷനുകൾ Read More »

35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കും എതിരെ കേസ്

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോ‌മ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു. രണ്ട് ഘട്ടമായി

35 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി;മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കും എതിരെ കേസ് Read More »