Reporter

നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കുന്നത് ;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുളിക്കുന്നമ്പോൾ ഉപയോഗിക്കുന്ന തോർത്ത് എത്രദിവസം കൂടുമ്പോൾ കഴുകണമെന്ന് പലർക്കും അറിയില്ല. ദിവസവും തോർത്തലക്കുന്നവരും ആഴ്ചയിൽ ഒരിക്കൽ തോർത്ത് കഴുകുന്നവരുമുണ്ട്. വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാൽ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂവെന്ന് വിദഗ്ധർ പറയുന്നു. വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാൽ ചർമത്തിലേക്ക് അഴുക്കും നേർത്ത പൊടിയും വീണ്ടും എത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. തോർത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോൾ ചർമത്തിൽ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശങ്ങളെയും […]

നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കുന്നത് ;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം Read More »

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പത്തംനതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. തിരുവല്ലയിൽ ഫ്രെബുവരി ഒന്നാം തീയതിയാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടറും സംഘവുമാണ് യുവതിയെ കൂട്ടബലാംത്സത്തിന് ഇരയാക്കിയത്. ഗുണ്ടാപ്പിരിവായി 50,000 രൂപയാണ് ഇവർ ആവശ്യപ്പെട്ടത്. ഇത് നൽകാൻ കഴിയില്ലെന്ന് സ്പാ ഉടമയും ജീവനക്കാരും അറിയിച്ചിരുന്നു. കുറച്ചുദിവസങ്ങളായി സുബിൻ സ്പാ കേന്ദ്രത്തിനെതിരെ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം സുബിനും സംഘവും സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. പണം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാരി നൽകിയില്ല. പിന്നാലെ

ഗുണ്ടാപ്പിരിവ് നൽകാത്തതിന് സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി Read More »

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് രക്തത്തിന്റെ ഭാഗമാണെന്നും അവർക്ക് സംരക്ഷണം നൽകുമെന്നും ജോസ് കെ മാണി പറഞ്ഞു. മുമ്പും തറവാട്ടിലേക്ക് ജോസഫ് വിഭാഗത്തെ കൂട്ടിച്ചേർത്തിരുന്നു. അവർക്ക് യുഡിഎഫിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ സംരക്ഷണം ഒരുക്കാൻ തയ്യറാണ്. എല്ലാം അവരുടെ തീരുമാനം ആണെന്നും അവിടെ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളും

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജോസ് കെ മാണി Read More »

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ

തിരുവനന്തപുരം: കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ. നടനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വെെദ്യപരിശോധന നടത്തി. മ്യൂസിയെ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഗുരുതരമായ മൂന്ന് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിട്ടുണ്ട്. മനുഷ്യജീവന് അപകടമുണ്ടാകുന്ന തരത്തിൽ വാഹനമോടിച്ചു, പരിക്കേറ്റവർക്ക് പ്രഥമശ്രുശ്രൂഷ നൽകാൻ തയ്യാറായില്ല, യഥാസമയം അപകടവിവരം പൊലീസിനെ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറിലുള്ളത്. അപകടശേഷം നടൻ കാർ നിർത്താതെ പോയിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെ ട്രിവാൻഡ്രം ക്ളബിന് മുന്നിലാണ് അപകടമുണ്ടായത്. തുടർന്ന് രാത്രിതന്നെ മണിയൻ

കാറിടിച്ച് ബെെക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തിൽ മണിയൻപിള്ള രാജു അറസ്റ്റിൽ Read More »

ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി യുവനടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ

ചെന്നൈ: ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി നടി അഞ്ജു കൃഷ്ണ ഉൾപ്പെടെ എട്ടുപേർ പിടിയിലായി. ചെന്നൈയിലെ വലസരവാക്കത്ത് ആന്റി നര്‍ക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മെത്താഫിറ്റമിനും കഞ്ചാവും സ്റ്റാമ്പുമായി നടിയടങ്ങുന്ന സംഘം അറസ്റ്റിലായത്. തമിഴ് സിനിമകളിലെ സഹ സംവിധായികയായ വിൻസി നിവേതയും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം. നേസപാക്കം സ്വദേശി വിഘ്നേശ്വരനെ ലഹരിയുമായി അറസ്റ്റ് ചെയ്തതിലൂടെയാണ് സിനിമാബന്ധമുള്ള ലഹരി സംഘങ്ങളിലേക്ക് അന്വേഷണമെത്തിയത്. ചോദ്യം ചെയ്യലിൽ പോരൂരിനടുത്തുള്ള വെങ്കിടേഷ് കുമാറിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്ന് വിഘ്‌നേശ്വരൻ മൊഴി നൽകിയിരുന്നു.

ലഹരിമരുന്ന് കടത്താൻ ശ്രമിച്ച മലയാളി യുവനടി ഉൾപ്പെടെ എട്ടുപേർ പിടിയിൽ Read More »

പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് കെ.പി.സി.സി. മുൻ അധ്യക്ഷൻ കെ. സുധാകരൻ. ‘പാർട്ടി മത്സരിക്കണമെന്ന് പറയുമെന്നാണ് പ്രതീക്ഷ. രണ്ട് മൂന്ന് ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും’ -കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു.സ്വർണക്കൊള്ളയ്ക്കു പിന്നിൽ സി.പി.എം.തന്നെയെന്നത് വ്യക്തമാണെന്ന് കെ. സുധാകരൻ പറഞ്ഞു. ‘അറസ്റ്റിലായവരിൽ പ്രധാനികൾ സി.പി.എം. നേതാക്കൾതന്നെയാണ്. ആദ്യം അറസ്റ്റിലായ രണ്ടുപേർ സി.പി.എമ്മിന്റെ മുഖ്യനേതാക്കളായതിനാൽ കൃത്യമായ അന്വേഷണം നടന്നില്ല. കള്ളൻമാർക്കും കൊള്ളക്കാർക്കും സി.പി.എം. കൂട്ടുനിൽക്കുന്നു. കേസിൽ ജാമ്യം കിട്ടി പുറത്തുവരുന്നവരൊക്കെ സി.പി.എമ്മുമായി ബന്ധമുള്ളവരാണ്’ -സുധാകരൻ ആരോപിച്ചു.

പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ Read More »

16കാരിയുടെ ആത്മഹത്യയിലെ ദുരൂഹത നീങ്ങിയില്ല;കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമെന്ന് നിഗമനം

എറണാകുളം: സ്‌കൂൾ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉത്തരം കിട്ടാതെ പൊലീസ്. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെ ഏകമകൾ ആദിത്യയാണ് (16) മരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ബാൻഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് കാരണമെന്നാണ് പ്രാഥമി​കസൂചന. എന്നാൽ ഈ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമാണെന്നാണ് നിഗമനം. ഈ അക്കൗണ്ടിന് ആകെ 12 ഫോളോവേഴ്‌സ് മാത്രമാണുള്ളതെന്ന് അധ്യാപകർ പറയുന്നു. ജനുവരി ഒന്നിന് പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് 19ാം തീയതി മരിച്ചുവെന്ന വിവരമറിഞ്ഞു. അതിൽ വലിയ മനോവിഷമത്തിലാണ്. ആ

16കാരിയുടെ ആത്മഹത്യയിലെ ദുരൂഹത നീങ്ങിയില്ല;കൊറിയൻ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വ്യാജമെന്ന് നിഗമനം Read More »

ചുരിദാർധരിച്ച പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം;കേസെടുത്ത് വനിതാ കമ്മിഷൻ

കൊട്ടാരക്കര: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കുന്നതു തടഞ്ഞ സംഭവത്തിൽ പ്രതിഷേധങ്ങൾ ഒടുങ്ങുന്നില്ല. പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്‌കൂൾ കാവൽക്കാരനെ മാനേജ്‌മെന്റ് പുറത്താക്കി. നെടുവത്തൂർ ഇ.വി.എച്ച്.എസിലെ പ്രഥമാധ്യാപിക സിന്ധുവിനു മുന്നിൽ സ്‌കൂൾ ഗേറ്റടയ്ക്കുകയും പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിക്കുകയും ചെയ്ത സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്‌കൂൾ മാനേജർ കെ. സുരേഷ്‌കുമാർ പുറത്താക്കിയത്. ചുരിദാർ ധരിച്ചെത്തുന്നതിന്റെ പേരിൽ ആരെയും തടയാൻ നിർദേശിച്ചിരുന്നില്ലെന്നും കാവൽക്കാരൻ കാട്ടിയ അമിതാവേശം സ്‌കൂളിനെ അപകീർത്തിപ്പെടുത്തുന്നതും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നതുമാണെന്ന് മാനേജർ പറയുന്നു. അധ്യാപികയെ തടഞ്ഞ

ചുരിദാർധരിച്ച പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം;കേസെടുത്ത് വനിതാ കമ്മിഷൻ Read More »

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ

മുക്കം : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. മുക്കം തേച്ച്യാട് മുറിയൻ കണ്ടത്തിൽ ബാബുരാജ് (50) ആണ് അറസ്റ്റിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് വിദ്യാർഥി പീഡന വിവരം തുറന്നുപറഞ്ഞത്. മുൻപും പല തവണ കുട്ടി ഇയാളിൽ നിന്ന് പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

9 വയസ്സുകാരിയെ പീഡിപ്പിച്ച ആർഎസ്എസ് പ്രവർത്തകൻ‌ അറസ്റ്റിൽ Read More »

‘വ്യക്തിഹത്യ, ഭീഷണി; നേതൃത്വം നൽകുന്നത് ഫെന്നി നൈനാൻ’; പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി അതിജീവിത

തിരുവനന്തപുരം : ബലാത്സംഗക്കേസുകളിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാനും രാഹുൽ അനുകൂലികളായ സൈബർ സംഘങ്ങൾക്കും എതിരെ പരാതികളുമായി മൂന്നാമത്തെ കേസിലെ അതിജീവിത. പ്രിയങ്ക ഗാന്ധി, ദീപാ ദാസ് മുൻഷി, അൽക്ക ലാംബ, ജെബി മേത്തര്‍ എന്നിവർക്ക് ഇമെയിൽ വഴി പരാതി അയച്ചു. കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കെ, ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവർ വ്യക്തിഹത്യ ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്നു പരാതിയിൽ അതിജീവിത ആരോപിച്ചു. സൈബർ സെല്ലിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അതിജീവിത പരാതി കൈമാറിയിട്ടുണ്ട്.

‘വ്യക്തിഹത്യ, ഭീഷണി; നേതൃത്വം നൽകുന്നത് ഫെന്നി നൈനാൻ’; പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി അതിജീവിത Read More »