Reporter

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനുമായ ഡോ. കെ എൻ പണിക്കർ (89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയിൽ മാർക്‌സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ തന്നെ പ്രമുഖ ചരിത്രകാരന്മാരിൽ ഒരാളായിരുന്നു. ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടിൽ കൃഷ്‌ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടെയും മകനായി 1936ൽ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്‌കൂൾ, പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി […]

പ്രമുഖ ചരിത്രകാരൻ കെ എൻ പണിക്കർ അന്തരിച്ചു Read More »

പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ അനുസരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തന്നെ മത്സരിപ്പിച്ചത് പാർട്ടിയാണെന്നും പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ഇനിയും മത്സരിക്കുമെന്നും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ പാർട്ടിക്ക് പുറത്താണ്. എങ്കിലും പാർട്ടി മത്സരിക്കേണ്ട എന്ന് പറഞ്ഞാൽ മത്സരിക്കില്ല. പാർട്ടി തീരുമാനിച്ചോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ ഒരു പൊതുപ്രവർത്തകനായിട്ട് 18 വർഷത്തിൽ ഏറെയായി. ഇതിനിടയിൽ ഒന്നര വർഷം മാത്രമാണ് ജനപ്രതിനിധിയായത്. പൊതുപ്രവർത്തനത്തിന് ജനപ്രതിനിധി ആകണം എന്നുള്ള നിർബന്ധ ബുദ്ധിയുള്ള ആളൊന്നുമല്ല ഞാൻ. ജനപ്രതിനിധി ആവുക എന്ന് പറയുന്നത് വലിയ അവസരമാണ്. ജനങ്ങൾ നമ്മളെ അംഗീകരിക്കുക,

പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ അനുസരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read More »

പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടത്;വാർത്തകളിൽ പ്രതികരിച്ച് മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന വാർത്തകളിൽ പ്രതികരിച്ച് ഭാര്യ ബിന്ദു മേനോൻ. പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടതെന്നും തെളിവായി ചിത്രങ്ങൾ കയ്യിലുണ്ടെന്നും ബിന്ദു പറഞ്ഞു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ മകളെ അറിയിച്ചതായും അവർ വ്യക്തമാക്കി. ബിന്ദു മേനോന്റെ വാക്കുകൾ മന്ത്രിയുടെ ഒരഭിമുഖം കണ്ടതിന്റെ ഭാഗമായാണ് ഇപ്പോൾ സംസാരിക്കുന്നത്. 2014ൽ വിവാഹം കഴിഞ്ഞതുമുതൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. 2019ൽ പ്രശ്നമുണ്ടായപ്പോഴും ശ്രീലേഖയെ ബന്ധപ്പെട്ടിരുന്നു. എന്റെ പിതാവിന്റെ സഹോദരിയുടെ മകൻ ആണ് ശ്രീലേഖയുടെ ഭർത്താവ്.

പറയാൻ കഴിയാത്തത്ര മോശം കാര്യമാണ് കണ്ടത്;വാർത്തകളിൽ പ്രതികരിച്ച് മന്ത്രി ഗണേശ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ Read More »

നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി

മലപ്പുറം: നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപത്തെ തോട്ടപൊയിൽ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങൾക്ക് ഇടയിലായിരുന്നു പാമ്പ്. എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടിയ പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി. രാവിലെ അങ്കണവാടി തുറന്ന ശേഷം കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനായി ടീച്ചറും ഹെൽപ്പറും അടുക്കളയിലെത്തിയപ്പോഴാണ് ചുവരിനോട് ചേർന്ന് പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പിനെ കണ്ടത്. ഉടൻ തന്നെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീമിനെ വിവരം അറിയിച്ചു. ഇതിനകം കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്ത വീട്ടിലേക്ക്

നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി Read More »

കോട്ടയത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച്

കോട്ടയം: പൊൻകുന്നത്ത് ദമ്പതിമാരെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നുവയസ്സുള്ള കുട്ടിയും സംഭവസമയം വീട്ടിലുണ്ടായിരുന്നു. കുട്ടി സുരക്ഷിതനാണ്. തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. ഇവർക്കു സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തോണിപ്പാറയിലെ വീടിന്റെ രണ്ടാംനിലയിലാണ് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

കോട്ടയത്ത് ദമ്പതികൾ വാടകവീട്ടിൽ മരിച്ചനിലയിൽ; മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് Read More »

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും:അഞ്ച് സുപ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് യു.ഡി.എഫ്

തിരുവനന്തപുരം: നിയമസഭാതെരെഞ്ഞടുപ്പിന് മുന്നോടിയായി കേരളത്തിന് വമ്പന്‍ പ്രഖ‍്യാപനങ്ങളുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനും അഞ്ച് സുപ്രധാന വാഗ്ദാനങ്ങളാണ് രാഹുൽ ഗാന്ധി പ്രഖ‍്യാപിച്ചത്. ഓരോ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ വാഗ്ദാനങ്ങൾ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രധാന പ്രഖ്യാപനങ്ങള്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ്

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും:അഞ്ച് സുപ്രധാന വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് യു.ഡി.എഫ് Read More »

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ അപകടം;ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു

മട്ടന്നൂർ (കണ്ണൂർ) നടുവനാട് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ യായിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത സഹോദരി സൂര്യയും ഇലാനയും കൂടി സ്കൂട്ടറിൽ പോകുമ്പോൾ ഓട്ടോറിക്ഷയിൽ ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു. മൂന്നു പേർക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്. നടുവനാട് എൽപി സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിൽ കൊണ്ടു

അമ്മയോടൊപ്പം‌ സ്കൂട്ടറിൽ പോകുമ്പോൾ അപകടം;ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു Read More »

ലൈംഗികാതിക്രമ പരാതിയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകന് മുൻകൂർ ജാമ്യം

കൊച്ചി: ഫ്‌ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ ‘മഞ്ഞുമ്മൽ ബോയ്‌സ്’ സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ആണ് ജാമ്യം അനുവദിച്ചത്.ഇന്ത്യൻ പീനൽ കോഡിലെ 354, 354A(1)(i), 509 എന്നീ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. 2022 മേയ് മാസത്തിലാണ് സംഭവം. മുൻകൂർ ജാമ്യാപേക്ഷയിൽ

ലൈംഗികാതിക്രമ പരാതിയിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകന് മുൻകൂർ ജാമ്യം Read More »

സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും

തിരുവനന്തപുരം: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലെത്തിച്ച പ്രകടനങ്ങളോടെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും. തിരുവനന്തപുരത്തായിരിക്കും സ്വീകരണം നൽകുകയെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇന്ത്യയുടെ കിരീട വിജയത്തിനു പിന്നാലെ ടീമിനെയും സഞ്ജുവിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചിരുന്നു. ലോകകപ്പ് വിജയത്തിൽ മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ച ഗംഭീര പ്രകടനം ഓരോ മലയാളിയെയും സംബന്ധിച്ചു ആവേശകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നാൽ ഏത് വലിയ ലക്ഷ്യവും കീഴടക്കാമെന്ന്

സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം ഒരുക്കും Read More »

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി വീട്ടമ്മ മരിച്ചു

കോഴിക്കോട്: പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്‌ഹിൽ സ്വദേശിയായ വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലായിരുന്നു ആദ്യം ചികിത്സയിൽ കഴിഞ്ഞത്. പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തമ്പാനൂരിൽ കെടിഡിസിയുടെ ചൈത്രം ഹോട്ടലിന് മുന്നിലായിരുന്നു വിജിഷ പൊങ്കാലയർപ്പിച്ചത്. പൊങ്കാലയിടുന്നതിനിടെ തൊട്ടുപിന്നിലുള്ള അടുപ്പിൽ നിന്ന് തീ വിജിഷയുടെ വസ്ത്രത്തിലേയ്ക്ക് പടരുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നർ തീ കെടുത്തുകയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അതേസമയം,

പൊങ്കാലയിടുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി വീട്ടമ്മ മരിച്ചു Read More »