ആലിന് കേരളം വിടനൽകുന്നു ;അന്ത്യാഞ്ജലി അർപ്പിക്കുന്നത് ആയിരങ്ങൾ

മല്ലപ്പള്ളി: നാട് നെഞ്ചോടുചേർത്ത കുരുന്നിന് യാത്രാമൊഴി. അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവിതം നൽകി വിടപഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് മന്ത്രി വി.എൻ.വാസവനുൾപ്പടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ ആലിനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തുന്നുണ്ട്.

ഔദ്യോഗിക ബഹുമതികളോടെ പത്തനംതിട്ട ജില്ലയിലെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയിൽ വൈകീട്ട് നാലുമണിയോടെയാണ് സംസ്‌കാരം. ജില്ലാ ഭരണകൂടത്തിന്റെ ചുമതലയിൽ, പ്രത്യേക പോലീസ്സേന ആദരവ് നൽകും.സംസ്ഥാനസർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പേരിൽ ജില്ലാ കളക്ടറുടെ ചുമതലയിൽ ആലിന്റെ മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ബ്യൂഗിൾ സല്യൂട്ട് അടക്കമുള്ള പോലീസ് ബഹുമതികൾ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാദിത്വത്തിൽ നൽകും.നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകൾ, പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ മസ്തിഷ്‌കമരണത്തെത്തുടർന്നാണ് മാതാപിതാക്കൾ കുഞ്ഞിന്റെ അവയവദാനം നടത്തി മാതൃകയായത്.

Leave a Comment