എറണാകുളം പെരുമ്പാവൂർ പള്ളിപ്രം ചെറുവേലിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സഹബ് നഗർ അരുണ കത്തൂൻ ബിബി (35) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും 2.99 കിലോഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലും യുവതിക്കെതിരെ സമാനമായ കേസ് നിലവിലുണ്ട്.



