തിരുവനന്തപുരം: തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥി എന്ന ലേബലിൽ തന്നെയായിരിക്കും പത്മജയെ തൃശൂരിൽ എത്തിക്കുന്നത്. എ ക്ലാസ് മണ്ഡലമായി ബിജെപി എല്ലാ കാലത്തും പരിഗണിക്കുന്ന സീറ്റാണ് തൃശൂർ.
നേരത്തെ പത്മജയെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചത്. എന്നാൽ ഇപ്പോൾ തൃശൂരിൽ ശക്തയായ ഒരു സ്ഥാനാർത്ഥി വേണമെന്ന ആവശ്യം മുൻനിർത്തിയാണ് ബിജെപിയുടെ നീക്കം.



