Entertainment

‘നടിയുമായി വിവാഹേതരബന്ധം’;വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട്

തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീതാ സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചുവെന്ന് റിപ്പോർട്ട്. 25 വർഷത്തിലേറെ നീണ്ട ദാമ്പത്യബന്ധത്തിനൊടുവിലാണ് സംഗീത വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തത്. ചെങ്കൽപേട്ട് കുടുംബകോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു എന്നാണ് റിപ്പോർട്ട്. ഏപ്രിൽ 20-ന് ഹാജരാകണമെന്ന് കോടതി അദ്ദേഹത്തോട് നിർദേശിച്ചു. അന്ന് തന്നെ വാദം കേൾക്കാനും കോടതി തീരുമാനിച്ചതായാണ് വിവരം. ഗുരുതരമായ ആരോപണങ്ങളാണ് സംഗീത വിജയ്‌ക്കെതിരെ ഹർജിയിൽ […]

‘നടിയുമായി വിവാഹേതരബന്ധം’;വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോർട്ട് Read More »

ഭരണഘടന സാക്ഷിയാക്കി വിവാഹിതരായി വേടനും നവമിലതയും

റാപ്പർ വേടൻ വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ്‌ വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. കഴിഞ്ഞ ദിവസം നടന്ന ബാച്ച്‌ലർ പാർട്ടിയുടെ ചിത്രങ്ങൾ നവമിലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വിവാഹവിവരം കണ്ണൂരിലെ ഒരു

ഭരണഘടന സാക്ഷിയാക്കി വിവാഹിതരായി വേടനും നവമിലതയും Read More »

വേടനും നവമിയും ഇന്ന് വിവാഹിതരാവും

തൃശൂർ: ഇന്നാണ് റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നത്. വളരെ ലളിതമായ രീതിയിൽ ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹം നടത്തുന്നതെന്ന് വേടൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ, ഞങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ചടങ്ങാണ്. എന്റെ വളർച്ചയിലും എപ്പോഴും എന്റെ കൂടെ നിന്ന ഒരുപാട് പേരെ എനിക്ക് വിവാഹത്തിന് ക്ഷണിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് നിങ്ങൾ ആരും പരിഭവം വിചാരിക്കരുത്. ഇന്നത്തെ ദിവസം നിങ്ങളുടെ അനുഗ്രഹവും നിങ്ങളുടെ മനസും

വേടനും നവമിയും ഇന്ന് വിവാഹിതരാവും Read More »

രണ്ടര വയസുകാരിയുടെ മരണം ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ന്യൂമോണിയ ബാധമൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിശദമായ റിപ്പോ‌ർട്ട് പുറത്തുവന്നാലെ മരണകാരണം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.ചക്കിപ്പാറ സ്വദേശി സിദ്ദിഖിന്റെ മകൾ രണ്ടരവയസുകാരി ഐഷ ഫാത്തിമയാണ് മരിച്ചത്. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നാണ് കുഞ്ഞ് ചികിത്സ തേടിയ കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ അരുൺ വാര്യർ വ്യക്തമാക്കിയത്. ഇരട്ടകുഞ്ഞുങ്ങളിൽ ഒരാളാണ് ആയിഷ. ശ്വാസംമുട്ടലും തളർച്ചയും

രണ്ടര വയസുകാരിയുടെ മരണം ന്യൂമോണിയ ബാധിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് Read More »

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് 9 വർഷം,​ അവൾക്കൊപ്പം ക്യാമ്പയിനുമായി ഡബ്ല്യുസിസി

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട സംഭവത്തിന് 9 വർഷം പൂർത്തിയാകുന്ന പശ്ചാത്തലത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി ‘അവൾക്കൊപ്പം’ ക്യാമ്പെയിൻ സജീവമാക്കി വുമൺ ഇൻ സിനിമാ കളക്ടീവ്. നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡബ്ല്യു.സി.സി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും അതേദിവസമായിരുന്നു അവൾ സധൈര്യംഅനീതിക്കെതിരെ പ്രതികരിച്ചത് എന്ന്ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ആ ധീരമായ ചുവടുവെപ്പിൽ നിന്നാണ് #Avalkoppam (അവൾക്കൊപ്പം) എന്ന പ്രസ്ഥാനം

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്നേക്ക് 9 വർഷം,​ അവൾക്കൊപ്പം ക്യാമ്പയിനുമായി ഡബ്ല്യുസിസി Read More »

‘അറിവും അനുവാദവുമില്ലാതെ ഗർഭപാത്രം നീക്കംചെയ്തു’; ഉദിത് നാരായണിനെതിരേ പരാതിയുമായി മുൻഭാര്യ

ഗായകൻ ഉദിത് നാരായണിനെതിരേ പരാതിയുമായി ആദ്യഭാര്യ രഞ്ജന ഝാ. തന്റെ അറിവോടെയല്ലാതെ ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് പരാതി. ബിഹാർ സുപൗലിലെ വനിതാ പോലീസ് സ്‌റ്റേഷനിലാണ് രഞ്ജന പരാതിയുമായെത്തിയത്.ചൊവ്വാഴ്ച പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രേഖാമൂലമുള്ള പരാതി കൈമാറിയത്. ഉദിത് നാരായണിന് പുറമേ അദ്ദേഹത്തിന്റെ സഹോദരങ്ങളായ സഞ്ജയ് കുമാർ ഝാ, ലളിത് നാരായണൻ ഝാ, രണ്ടാംഭാര്യ ദീപ നാരായണൻ എന്നിവർക്കെതിരേയും പരാതിയിൽ ആരോപണമുണ്ട്. ഇവർ ഗൂഢാലോചന നടത്തി, തന്റെ അറിവോടെയല്ലാതെ ചികിത്സയെന്ന വ്യാജേന ഗർഭപാത്രം നീക്കംചെയ്തുവെന്നാണ് ആരോപണം. 1984 ഡിസംബർ

‘അറിവും അനുവാദവുമില്ലാതെ ഗർഭപാത്രം നീക്കംചെയ്തു’; ഉദിത് നാരായണിനെതിരേ പരാതിയുമായി മുൻഭാര്യ Read More »

രൺവീർ സിങ്ങിന് വധഭീഷണി;വസതിയിൽ കനത്ത പൊലീസ് സുരക്ഷ

മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീട്ടിൽ നടന്ന വെടിവെപ്പിന് പിന്നാലെ നടൻ രൺവീർ സിങ്ങിനും വധഭീക്ഷണി. അഞ്ജാത നമ്പറിൽ നിന്ന് വാട്സ്ആപ്പ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട് വാട്സാപ്പ് വോയ്സ് നോട്ട് വഴിയാണ് സന്ദേശം അയച്ചത്. സംഭവത്തെതു​ടർന്ന് താരത്തിന്റെ മുംബൈയിലെ വസതിയിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. രൺവീർ സിങ്ങിന് ഭീഷണി സന്ദേശം അയച്ചതിന് പിന്നിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തി​ലെ അംഗങ്ങളാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ

രൺവീർ സിങ്ങിന് വധഭീഷണി;വസതിയിൽ കനത്ത പൊലീസ് സുരക്ഷ Read More »

ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ മുൻ എം.എൽ.എയും ചലച്ചിത്ര പ്രവർത്തകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകയുടെ പരാതിയെ തുടർന്നാണ് കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്. 2025 നവംബറിലാണ് മുഖ്യമന്ത്രിക്ക് യുവതി കുഞ്ഞുമുഹമ്മദിനെതിരെ പരാതി സമർപ്പിക്കുന്നത്. തലസ്ഥാനത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സ്ക്രീനിങ്ങിന്‍റെ ഭാഗമായി ഹോട്ടലിൽ എത്താൻ ആവശ്യപ്പെട്ട തന്നോട് അവിടെ വെച്ച് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരു വർഷം മുതൽ അഞ്ച് വർഷം

ലൈംഗികാതിക്രമ കേസ്; പി.ടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ചു Read More »

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ്. മലയാളിയുടെ മനോവിചാരങ്ങൾക്ക് അക്ഷരരൂപം നൽകിയ തൂലികയായിരുന്നു അദ്ദേഹം. പ്രണയത്തിന്റെ മഞ്ഞുതുള്ളിയും വിരഹത്തിന്റെ കനൽത്തരിയും ഒരേപോലെ ആ വരികളിൽ വിരിഞ്ഞു. തൂലികത്തുമ്പിലെ പ്രഭ മങ്ങാതെ മലയാളിയുടെ ചുണ്ടുകളിൽ ആ ​ഗാനങ്ങൾ ഇന്നും അനശ്വരമായി തുടരുന്നു… കോഴിക്കോട് പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് 1നാണ് ജനനം. ബാല്യകാലം മുതൽക്കേ സാഹിത്യത്തോടും നാടകത്തോടും ആഭിമുഖ്യം പുലർത്തിയിരുന്നു അദ്ദേഹം. ആകാശവാണിയിലും തരംഗിണി പോലുള്ള ഓഡിയോ കമ്പനികളിലും ലളിതഗാനങ്ങൾ രചിച്ചുകൊണ്ടാണ്

ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമകൾക്ക് 16 വയസ് Read More »

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’; ബിജു മേനോനെതിരേ ആരോപണവുമായി ബി. ഉണ്ണികൃഷ്ണൻ

എറണാകുളം: നടന്‍ ബിജു മേനോനെതിരെ ആരോപണവുമായി സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. നടന്‍ സിനിമയുടെ പ്രൊമോഷന് വരാത്തതിനാല്‍ 25 ലക്ഷം രൂപ നിര്‍മാതാവിന് നഷ്ടമായെന്നും ജിത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിച്ചതിന് ശേഷവും ബിജു മേനോന്‍ പ്രമോഷന് പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു.കരാര്‍ പ്രകാരമുള്ള പ്രമോഷന്‍ പരിപാടികളില്‍ നടൻ പങ്കെടുത്തില്ലെന്നും ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍മാതാക്കളോട് കാണിക്കുന്ന കാര്‍ക്കശ്യത്തിന്റെ പത്ത് ശതമാനമെങ്കിലും പ്രൊമോഷന്‍ പരിപാടികളില്‍ കാണിക്കാന്‍ കഴിയേണ്ടതില്ലേ? താന്‍ അഭിനയിക്കുന്ന പടം പ്രൊമോട്ട്

‘പ്രൊമോഷനിൽ പങ്കെടുത്തില്ല; നിർമാതാവിന് 25 ലക്ഷം നഷ്ടം’; ബിജു മേനോനെതിരേ ആരോപണവുമായി ബി. ഉണ്ണികൃഷ്ണൻ Read More »