Entertainment

നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി

നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി. നടനും മോഡലുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അച്ഛന്റെയും അമ്മയുടെയും ആര്യയുടെ കുഞ്ഞനുജത്തി ആദ്യ പാർവതിയുടെയും (പാലു) സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളിൽ ഉടനീളം ചേച്ചിക്കൊപ്പം കുഞ്ഞുപാലുവും തിളങ്ങി. മെറൂൺ നിറത്തിലുള്ള സാരിയിൽ സുന്ദരിയായാണ് ആര്യ വിവാഹത്തിനെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകളുടെ വീഡിയോകൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെങ്കിലും വിവാഹമാണെന്ന സൂചന നൽകിയിരുന്നില്ല. മോഹിനിയാട്ടം നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ […]

നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി Read More »

ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം ;20-കാരൻ പിടിയിൽ

ചെന്നൈ: ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം. ഇന്റേൺഷിപ്പിനായിവന്ന ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. മുറിയിലെ ഇന്റർകോം ശരിയാക്കാൻ നടി റിസപ്ഷനിൽ ആവശ്യപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് 20-കാരൻ മുറിയിൽ എത്തിയത്. ജോലി പൂർത്തീകരിച്ചശേഷം യുവാവ് തന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ഇവർ അറിയിച്ച പ്രകാരം പോണ്ടി ബസാർ പോലീസ് ഹോട്ടലിലെത്തി യുവാവിനെ പിടികൂടി. എന്നാൽ, നടി രേഖാമൂലം പരാതിനൽകാത്തതിനാൽ യുവാവിനെ താക്കീതുനൽകി വിട്ടയക്കുകയായിരുന്നു.

ചെന്നൈയിലെ ഹോട്ടൽമുറിയിൽ മലയാളി നടിയെ പീഡിപ്പിക്കാൻ ശ്രമം ;20-കാരൻ പിടിയിൽ Read More »

ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക്

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം – കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാമിലി എന്റർടെയ്‌നർ ‘ആശകൾ ആയിരം’ വെള്ളിയാഴ്ച തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ‘കാന്താര’യിലെ വില്ലൻ വേഷത്തിലൂടെ പാൻ-ഇന്ത്യൻ തലത്തിൽ കയ്യടി നേടിയ ജയറാം, തന്റെ തട്ടകമായ ഫാമിലി എന്റർടെയ്‌നറിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഹരിഹരൻ എന്ന സാധാരണക്കാരനായ അച്ഛനായാണ് ജയറാം ഈ ചിത്രത്തിൽ വേഷമിടുന്നത്. തമിഴ് സിനിമകളിൽ വ്യത്യസ്തമായ

ജയറാം-കാളിദാസ് ചിത്രം ‘ആശകൾ ആയിരം’ നാളെ തിയേറ്ററുകളിലേക്ക് Read More »

‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും

ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയും. ചിത്രത്തിൽ വളരെ നിർണായകമായ കഥാപാത്രത്തിനാകും അദ്ദേഹം ജീവൻ നൽകുക. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ധനുഷ്, മമ്മൂട്ടി എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ

‘അമരൻ’ സംവിധായകന്റെ പുതിയ ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും Read More »

സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു

ചെന്നെെ: സംഗീത സംവിധായകൻ എസ്‌പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നെെയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.1985ലെ ജനകീയകോടതി എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി എസ്‌പി വെങ്കിടേഷ് മലയാള സിനിമാരംഗത്തേക്ക് കടന്നുവന്നത്. ‘രാജാവിന്റെ മകൻ’ എന്ന ചിത്രത്തിലൂടെ വെങ്കിടേഷന്റെ പേര് ജനങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, തുടര്‍ക്കഥ, ദൗത്യം, ധ്രുവം, മഹായാനം, കൗരവര്‍, ജോണിവാക്കര്‍, കിലുക്കം, മിന്നാരം തുടങ്ങിയ നിരവധി സിനിമകളിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചു. തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും

സംഗീത സംവിധായകൻ എസ്.പി വെങ്കടേഷ് അന്തരിച്ചു Read More »

‘പേരൻപി’ലെ അഭിനയം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം

ചെന്നൈ: 2018 മുതൽ 2022 വരെയുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻമാരിൽ മമ്മൂട്ടി ഇടംപിടിക്കാത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ചോദ്യമുയരുന്നു. 2018 ൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷം ചൂണ്ടിക്കാട്ടിയാണ് ചർച്ചകൾ നടക്കുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയുടെ അച്ഛനായാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വേഷം. റോട്ടർഡാം ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയായി പ്രദർശിപ്പിച്ച ഈ ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഗോവ ചലച്ചിത്ര മേളയിലായിരുന്നു. വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു ഈ ചിത്രം. മികച്ച

‘പേരൻപി’ലെ അഭിനയം; തമിഴ്നാട് ചലച്ചിത്ര പുരസ്കാരങ്ങൾക്ക് മമ്മൂട്ടിയെ പരിഗണിക്കാത്തതിൽ വിമർശനം Read More »

തമിഴ്നാട് ചലച്ചിത്ര പുരസ്കാരം: മഞ്ജു, നയൻതാര, അപർണ, കീർത്തി, ലിജോ മോൾ എന്നിവർ മികച്ച നടിമാർ

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള സിനിമകൾക്കാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019) കൂഴങ്കൽ (2020), ജയ്ഭീം (2021), കാർക്കി(2022) എന്നിവയാണ് മികച്ച ചിത്രങ്ങൾ. വിജയ് സേതുപതി, കാർത്തി, ധനുഷ്, പാർഥിപൻ, സൂര്യ, ആര്യ, വിക്രം പ്രഭു എന്നിവരാണ് മികച്ച നടന്മാർ. പുരസ്കാരം നേടിയ നടിമാരിൽ കൂടുതലും മലയാളികളാണ്. കീർത്തി സുരേഷ്, നയൻതാര, ജ്യോതിക, മഞ്ജുവാര്യർ, അപർണ ബാലമുരളി, ലിജോ

തമിഴ്നാട് ചലച്ചിത്ര പുരസ്കാരം: മഞ്ജു, നയൻതാര, അപർണ, കീർത്തി, ലിജോ മോൾ എന്നിവർ മികച്ച നടിമാർ Read More »

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭാവിയിൽ സിനിമകൾക്കായി പുതിയ പാട്ടുകൾ പാടില്ലെന്ന് വ്യക്തമാക്കിയ താരം, നിലവിൽ ഏറ്റെടുത്ത കരാറുകൾ പൂർത്തിയാക്കുമെന്നും കൂട്ടിച്ചേർത്തു. ഇതൊരു അദ്ഭുതകരമായ യാത്രയാണെന്ന് അരിജിത് കുറിച്ചു. ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഭാവിയിൽ ഒരു ചെറിയ കലാകാരനായി കൂടുതൽ പഠിക്കാനും സ്വന്തമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആഗ്രഹിക്കുന്നു. പിന്നണി ഗായകൻ എന്ന നിലയിലുള്ള ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുകയാണെങ്കിലും, സ്വതന്ത്രമായി സംഗീതം

പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഗായകൻ അരിജിത് സിങ് Read More »

ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ വിമർശനവുമായി അഹാന കൃഷ്ണ

തിരുവനന്തപുരത്ത് നടന്ന 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ . പുരസ്‌കാരത്തിന് അർഹരായ സ്ത്രീകളെ മുൻനിരയിൽ നിന്ന് ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയ രീതിക്കെതിരെയാണ് താരം സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചത്. ചടങ്ങിന്റെ വീഡിയോയും അഹാന പങ്കുവച്ചിരുന്നു.പുരസ്‌കാരത്തിന് അർഹരായ സ്ത്രീകൾ എല്ലാവരും ഒന്നാം നിരയിൽ നിന്ന് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികതയാണോ എന്ന് അഹാന ചോദിച്ചു. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ജേതാക്കൾ മുൻനിരയിൽ ഇരിക്കാൻ യോഗ്യരാണെന്നും അവരെ

ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ വിമർശനവുമായി അഹാന കൃഷ്ണ Read More »

മൂന്നാമത്തെ കൺമണിയെ വരവേറ്റ് നടൻ അപ്പാനി ശരത്

മൂന്നാമത്തെ കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നടൻ അപ്പാനി ശരതും ഭാര്യ രേഷ്മയും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് വീണ്ടും ഒരു ആൺകുഞ്ഞിന്റെ അച്ഛനായതിന്റെ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. ഇതിനൊപ്പം കുഞ്ഞുവിരലുകളുടെ ചിത്രവുമുണ്ട്. കുഞ്ഞുങ്ങളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമെന്നും ഇതിൽ എന്നെന്നും അഭിമാനമുള്ള അച്ഛനാണെന്നും ശരത് കുറിച്ചു. തന്റെ കുഞ്ഞിനെ കൈയിലെടുത്തതോടെ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം അനുഭവിച്ചെന്നും നടൻ കൂട്ടിച്ചേർത്തു. 2017-ലായിരുന്നു അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം. 2018-ലാണ് ഇവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചത്. അവന്തിക (തിയ്യാമ്മ) എന്നാണ്

മൂന്നാമത്തെ കൺമണിയെ വരവേറ്റ് നടൻ അപ്പാനി ശരത് Read More »