Infornations

പാചകവാതക പ്രതിസന്ധി ;സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന തുക നൽകുമെന്ന് സർക്കാർ

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന അധിക തുക സ്‌കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ നൽകിവരുന്ന തുകയേക്കാൾ വിറകിന് ചെലവാകുന്ന അധിക തുകയാണ് നൽകുക. സ്കൂളുകളിൽ വിറകടുപ്പിൽ പാചകം ചെയ്യുന്നതിന് നേരത്തെയുണ്ടായിരുന്ന വിലക്കും നീക്കി. സംസ്ഥാനത്തെ സ്കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ പുതിയ നിർദേശം നൽകിയത്.കേരളത്തിൽ രൂക്ഷമായ പാചകവാതക പ്രതിസന്ധി നേരിടുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ, […]

പാചകവാതക പ്രതിസന്ധി ;സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന തുക നൽകുമെന്ന് സർക്കാർ Read More »

പാചകവാതക ലഭ്യത ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തണം; കേന്ദ്ര സർക്കാറിനോട് മുഖ്യമന്ത്രി

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക ലഭ്യതയെക്കുറിച്ച് ഗൗരവകരമായ ആശങ്കകൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തിടെ പാചകവാതകത്തിന്റെ വില വർധിപ്പിച്ചതോടെ സാധാരണ കുടുംബങ്ങൾക്ക് സാമ്പത്തികഭാരം കൂടിയിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പാചകവാതക ക്ഷാമം അനുഭവപ്പെടുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. ഗാർഹിക കണക്ഷനുകളുടെ ബുക്കിങ് ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയതും സ്ഥിതിഗതികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പാചകവാതക ലഭ്യതയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റാറന്റുകളും ഉൾപ്പെടുന്ന സേവനമേഖലയെ പോലും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ജില്ലകൾക്കിടയിൽ യാത്ര ചെയ്യുന്ന തൊഴിലാളികളും

പാചകവാതക ലഭ്യത ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ നടത്തണം; കേന്ദ്ര സർക്കാറിനോട് മുഖ്യമന്ത്രി Read More »

നോമ്പ് കാലത്തെ ദിനചര്യയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്

ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് പ്രാർത്ഥനയുടെയും ആത്മസമർപ്പണത്തിന്റെയും റംസാൻ നാളുകളാണ് ഇപ്പോൾ. റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജ്ജനിലയും ഉൻമേഷവും. കൂടാതെ വേനൽക്കാലം ജോലിത്തിരക്കുകൾ ജീവിത ശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങൾ ആണ്. റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സംമ്പുഷ്ഠമായ ആഹാരങ്ങൾ പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കണം.ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴു ധാന്യങ്ങളായ തവിടുള്ള

നോമ്പ് കാലത്തെ ദിനചര്യയിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് Read More »

സംസ്ഥാനത്ത് താപനില ഉയർന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ജാഗ്രതാ നിർദേശങ്ങൾ പകൽ 11 മുതൽ മുതൽ വൈകുന്നേരം 3 മുതൽ വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

സംസ്ഥാനത്ത് താപനില ഉയർന്നു; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കുന്നത് ;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുളിക്കുന്നമ്പോൾ ഉപയോഗിക്കുന്ന തോർത്ത് എത്രദിവസം കൂടുമ്പോൾ കഴുകണമെന്ന് പലർക്കും അറിയില്ല. ദിവസവും തോർത്തലക്കുന്നവരും ആഴ്ചയിൽ ഒരിക്കൽ തോർത്ത് കഴുകുന്നവരുമുണ്ട്. വ്യക്തി ശുചിത്വം ഉറപ്പാക്കാൻ എല്ലാദിവസവും തോർത്തലക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത്. രണ്ട് തവണ ഉപയോഗിച്ചാൽ പിന്നീട് കഴുകി മാത്രമേ തോർത്ത് ഉപയോഗിക്കാവൂവെന്ന് വിദഗ്ധർ പറയുന്നു. വൃത്തിയാക്കാത്ത തോർത്ത് കൊണ്ട് കുളിച്ച ശേഷം ശരീരം തുടച്ചാൽ ചർമത്തിലേക്ക് അഴുക്കും നേർത്ത പൊടിയും വീണ്ടും എത്തുമെന്നാണ് പഠനങ്ങൾ പറയുന്നത്. തോർത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോൾ ചർമത്തിൽ നിന്നുള്ള ആയിരക്കണക്കിന് സൂക്ഷ്മകോശങ്ങളെയും

നിങ്ങൾ ഉപയോഗിക്കുന്ന തോർത്ത് എത്ര ദിവസം കൂടുമ്പോഴാണ് അലക്കുന്നത് ;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം Read More »

ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

ഇന്നത്തെ കാലത്ത് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സ്മാർട്ട്‌ഫോണുകൾ. ഇപ്പോൾ, ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ കൈയിൽ എടുത്ത് അത് നോക്കുന്നവർ അനേകരാണ്. എന്നാൽ ഈ ശീലം തുടർന്നാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.ഈ ശീലം പൈൽസ് വരാനുള്ള സാധ്യത 46% വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പഠനം പറയുന്നത് Beth Israel Deaconess Medical Center 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 125 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ,

ടോയ്‌ലെറ്റിൽ ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത് പൈൽസ് ഉണ്ടാകാൻ സാധ്യതയെന്ന് പഠനം Read More »

സ്വർണവിലയിൽ വൻകുതിപ്പ്.; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ജനുവരി 26, 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് പവന് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയ ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. 27 ദിവസം കൊണ്ട് പവൻ

സ്വർണവിലയിൽ വൻകുതിപ്പ്.; പവന് 2,360 രൂപ കൂടി 1,21,120 രൂപയായി Read More »

ബെഡ് ഷീറ്റുകൾ നിശ്ചിത കാലയളവിൽ മാറ്റുന്നില്ലേ ? സംഭവിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ

കിടപ്പറയിൽ ഉപയോഗിക്കുന്ന ബെഡ് ഷീറ്റുകൾ നിങ്ങൾ എത്രദിവസം കൂടുമ്പോഴാണ് മാറ്റാറുള്ളത്. രണ്ടോ മൂന്നോ ആഴ്ച വരെ ഒരേ ബെഡ് ഷീറ്റ് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ ബെഡ്ഷീറ്റുകൾ പതിവായി കഴുകിയില്ലെങ്കിൽ ദോഷം ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ബെഡ് ഷീറ്റുകളുടെ ദീർഘകാല ഉപയോഗം പ്രതിരോധശേഷി കുറയ്ക്കുകയും കാലാവസ്ഥ ജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. പൊടി, എണ്ണ കണികകൾ, മൃതകോശങ്ങൾ, അണുക്കൾ, ബാക്ടീരിയകൾ എന്നിവയെല്ലാം ബെഡ്ഷീറ്റിൽ കാണപ്പെടാം. ഇവയിൽ നിന്നെല്ലാം നിങ്ങൾക്ക് അസുഖം വരാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്.രണ്ടോ മൂന്നോ

ബെഡ് ഷീറ്റുകൾ നിശ്ചിത കാലയളവിൽ മാറ്റുന്നില്ലേ ? സംഭവിക്കുന്നത് ഗുരുതര പ്രശ്നങ്ങൾ Read More »

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ

തൃശ്ശൂർ: അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെ കവറുകളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലാക്കും. എല്ലാ കവറുകളിലും നീലനിറത്തിൽ സ്ട്രിപ്പ് ഉണ്ടാകണമെന്ന നിയമഭേദഗതിക്കുള്ള കരടാണ് പ്രസിദ്ധീകരിച്ചത്. നിലവിലെ നിയമപ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാൻ പാടില്ല. പുതിയ കരടിൽ ഇക്കാര്യം കൂടുതൽ വ്യക്തതയോടെ എടുത്തുപറയുന്നു. ഔഷധമന്ത്രാലയത്തിനുകീഴിലെ ഏറ്റവും ഉന്നത സാങ്കേതികസമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡാണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്. ശുപാർശ അംഗീകരിച്ച മന്ത്രാലയം കരട് നിർദേശങ്ങളിൽ അഭിപ്രായം

കവറിലെ നീല സ്ട്രിപ്പ് നോക്കി ആന്റിബയോട്ടിക്കുകളെ തിരിച്ചറിയാം;അമിതമരുന്നുപയോഗത്തിന് തടയിടാൻ കൂടുതൽ നടപടികൾ Read More »