നിയമസഭാ തിരഞ്ഞെടുപ്പ് ;സിപിഐയുടെ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. മത്സരിക്കുന്ന 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് സി.പി.ഐ പ്രഖ്യാപിച്ചത്. രണ്ടുടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവുനൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കും., മെയ് നാലിനാണ് വോട്ടെണ്ണൽ തൃശ്ശൂരിൽ സിറ്റിങ് എം.എൽ.എ. പി. ബാലചന്ദ്രനുപകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണനാണ് മത്സരിക്കുന്നത്. […]
നിയമസഭാ തിരഞ്ഞെടുപ്പ് ;സിപിഐയുടെ 25 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Read More »










