Kerala

ലൈംഗികാതിക്രമക്കേസ്; പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം അംഗീകരിച്ചു

സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്. 2025 നവംബർ ആറിന് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രമേളയുടെ സ്‌ക്രീനിങ്ങിനിടെയായിരുന്നു പരാതിക്കാസ്പദമായ സംഭവം. സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി ഒരുവർഷം മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സമർപ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.

ലൈംഗികാതിക്രമക്കേസ്; പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ കുറ്റപത്രം അംഗീകരിച്ചു Read More »

ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ;ഏഴ് വയസ്സുകാരി മരിച്ചു

മലപ്പുറം: ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴ് വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയം. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് എടച്ചലം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന മരിച്ചത്. ലസ്നക്കൊപ്പം മാതാവ് ഷഹല, സഹോദരി മിന്‍സ, ഹക്കീമിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയും കടുത്ത വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ ഷഹലക്കും മറ്റൊരു മകള്‍ മിന്‍സക്കും ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കി ചികിത്സ തുടരുന്നതിനിടയിലാണ്

ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ;ഏഴ് വയസ്സുകാരി മരിച്ചു Read More »

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ;കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പോക്സോകേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി അയ്യൻകുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മൽപുറത്ത് വീട്ടിൽ അജിൽ വിനോദിനെയാണ് (29) നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. അശോകപുരത്തുള്ള ഹോട്ടൽ ജീവനക്കാരനായിരുന്നു പ്രതി. ഹോട്ടലിൽ സ്ഥിരമായി എത്തിയ പെൺകുട്ടിയെ സ്നേഹം നടിച്ച്‌ പ്രതിയുടെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവാവുമായുള്ള ബന്ധം വീട്ടുകാർ അറിഞ്ഞതോടെ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി.ഹോട്ടലിൽ എത്തിയപ്പോൾ പ്രതി പെൺകുട്ടിക്ക് അരയിടത്തുപാലത്ത് താമസ സൗകര്യം ഏർപ്പാടാക്കി. പിന്നീട് രാത്രിയിൽ പെൺകുട്ടിയെ ഹോസ്റ്റലിൽനിന്ന്‌ പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുന്നത്

പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ;കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിക്ക് നേരേ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ

പാലക്കാട്: ഐ.ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആദ്യം വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി അശ്വനിക്കു (23) നേരെയാണ് ആക്രമണമുണ്ടായത്. നടന്നുപോകുമ്പോൾ പിന്നിൽനിന്നു വന്നയാൾ അടിച്ചെന്നാണ് അറിയുന്നത്. തലയിലും നെറ്റിയിലുമടക്കം പരിക്കുണ്ട്. ഇതുവഴിയെത്തിയ സഹപാഠികളാണ് പരിക്കേറ്റുകിടന്ന വിദ്യാർഥിനിയെ കാണുന്നത്. ഉടനെ ഐ.ഐ.ടി. അധികൃതരെ അറിയിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് കസബ പോലീസ് മൊഴിയെടുത്ത് അന്വേഷണം തുടങ്ങി.

പാലക്കാട് ഐഐടിയിൽ വിദ്യാർഥിനിക്ക് നേരേ അജ്ഞാതന്റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ പെൺകുട്ടി ചികിത്സയിൽ Read More »

വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി.ഫ്‌ളൈഓവറിന് താഴെ റെയിൽവേട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് സംശയം.ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇതുവഴി കടന്നുപോയ ട്രെയിനിന്റെ ലോക്കോപൈലറ്റാണ് ട്രാക്കിന് തൊട്ടരികിലായി മൃതദേഹം കണ്ടത്. തുടർന്ന് റെയിൽവേ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.മരിച്ച യുവതിക്ക് 35-40 വയസ്സ് പ്രായമുണ്ടെന്നാണ് കരുതുന്നത്. മലയാളിയാണെന്നാണ് സംശയം. മൃതദേഹം റെയിൽവേ ട്രാക്കിന് സമീപത്തായി കിടത്തിയനിലയിലാണ്. ഇതാണ് കൊലപാതകമാണെന്ന സംശയത്തിന് കാരണം. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ്.

വൈറ്റിലയിൽ റെയിൽവേട്രാക്കിന് സമീപം യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി Read More »

പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവ് പത്മരാജന് പരോൾ

കണ്ണൂർ: നാലാം ക്ലാസ്​ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തി ഫാസ്റ്റ്​ട്രാക്ക്​ സ്​പെഷൽ കോടതി ശിക്ഷിച്ച പാലത്തായി യു.പി സ്കൂൾ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ. പത്മരാജന് പരോൾ. ഫ്രെബ്രുവരി മൂന്നിന് പത്മരാജന്‍റെ സഹോദരി മരിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ പരോൾ ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചു. എന്നാൽ സൂപ്രണ്ട് നൽകിയ പരോളിന് ശേഷം സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ചേർന്ന് കൂടുതൽ ദിവസത്തെ പരോൾ നൽകുകയായിരുന്നു.ഈ മാസം മൂന്ന് മുതൽ ആണ് പത്മരാജൻ പുറത്തിറങ്ങിയത്.

പാലത്തായി പോക്സോ കേസ്: ബി.ജെ.പി നേതാവ് പത്മരാജന് പരോൾ Read More »

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു, ഗായിക മരിച്ചു

കൊല്ലം: നാടൻപാട്ട് സംഘത്തിന്റെ പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായികയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മിയാണ് (20) മരിച്ചത്. ഇന്നുരാവിലെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിലായിരുന്നു അപകടം. ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്.ബിവ്റിജസ് ഔട്ട്‌ലറ്റിന് സമീപത്തെ മരത്തിൽ പിക്കപ്പ് വാൻ ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒപ്പമുണ്ടായിരുന്നു

കൊല്ലത്ത് നാടൻപാട്ട് സംഘം സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു, ഗായിക മരിച്ചു Read More »

നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ചങ്ങരംകുളം (മലപ്പുറം) : നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യ അസ്ന (20) ആണു മരിച്ചത്. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളാണ്. രണ്ടുദിവസം മുൻപു സ്വന്തം വീട്ടിലേക്കു വന്നതായിരുന്നു. മുകളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽകണ്ട അസ്നയെ നാട്ടുകാരും ബന്ധുക്കളും ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് അസർ എടപ്പാളിലെ ഇലക്ട്രിക്കൽ കടയിലെ ജീവനക്കാരനാണ്. ആറുമാസം മുൻപായിരുന്നു വിവാഹം.അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി Read More »

മറൈൻഡ്രൈവിൽ കാണാതായ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി

കൊച്ചി : കാണാതായ 10 വയസ്സുകാരനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി സെൻട്രൽ പൊലീസ്. 17ന് രാത്രി എട്ട് മണിയോടെ മറൈൻഡ്രൈവിൽ നിന്ന് അമ്മൂമ്മയോടു പിണങ്ങി ഓടിപ്പോയ ബാലനെയാണു കോഴിക്കോട് നിന്നു കണ്ടെത്തിയത്. പള്ളുരുത്തി സ്വദേശികളുടെ മകനാണ്. സെൻട്രൽ എസിപി രാജൻ കെ.അരമനയുടെ നേതൃത്വത്തിൽ നടത്തിയ ഊർജിതാന്വേഷണമാണു ഫലം കണ്ടത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ ടീമുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കുട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു വന്നതായും ട്രെയിനിൽ കയറിയതായും

മറൈൻഡ്രൈവിൽ കാണാതായ 10 വയസ്സുകാരനെ കോഴിക്കോട് നിന്നു കണ്ടെത്തി Read More »

റാപ്പര്‍ വേടന്‍ വിവാഹിതനാവുന്നു

കണ്ണൂര്‍: റാപ്പര്‍ വേടന്‍ വിവാഹിതനാകാന്‍ ഒരുങ്ങുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. പൊതുവേദികളില്‍ വേടനൊപ്പം നവമി ലതയും എത്താറുണ്ട്. ഫെബ്രുവരി 24ാം തീയതി തൃശൂരിലാണ് കല്യാണം. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പില്‍ നടന്ന ഹാപ്പിനെസ്ഫെസ്റ്റിവലിലാണ് വേടന്‍ വിവാഹ വാര്‍ത്ത പങ്കുവെച്ചത്. ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനായി വേടന്‍ എത്തിയിരുന്നു. വേദിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വേടനെ പൊന്നാടയണയിച്ച് അഭിനന്ദിച്ചിരുന്നു. വേടനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടെ എം.വി.ഗോവിന്ദനാണ് ആദ്യം വിവാഹക്കാര്യം പൊതുവേദിയില്‍

റാപ്പര്‍ വേടന്‍ വിവാഹിതനാവുന്നു Read More »